You are Here : Home / USA News

ഒരുമയുടെ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, December 28, 2013 04:32 hrs UTC

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ ഓര്‍ലാന്റോയിലുള്ള `ഒരുമ'യുടെ (ഓര്‍ലാന്റോ റീജിയണല്‍ യുണൈറ്റഡ്‌ മലയാളി അസോസിയേഷന്‍) ക്രിസ്‌മസ്‌-ന്യൂഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 21-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ അല്‍മോണ്ട്‌ സ്‌പ്രിംഗിലെ ജോര്‍ജ്‌ പെര്‍കിന്‍സ്‌ സിവിക്‌ സെന്ററില്‍ വെച്ച്‌ ആഘോഷമായി കൊണ്ടാടി. നിരവധി മലയാളി കുടുംബങ്ങള്‍ പങ്കെടുത്ത ആഘോഷങ്ങളില്‍ ആദ്യാവസാനം ഒരു ദൈവീകത നിറഞ്ഞുനിന്നിരുന്നു. സുപ്രസിദ്ധ സിനിമ-സീരിയല്‍ നടന്‍ ടോണി വിശിഷ്‌ടാതിഥിയായിരുന്നു. ഒരുമ പ്രസിഡന്റ്‌ ഷാജി തൂമ്പുങ്കല്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്‌ വിശിഷ്‌ടാതിഥി ടോണി, സെന്റ്‌ മേരീസ്‌ കാത്തലിക്‌ ചര്‍ച്ച്‌ വികാരി ഫാ. ജോര്‍ജ്‌ കുപ്പയില്‍, പ്രസിഡന്റ്‌ ഷാജി തൂമ്പുങ്കല്‍ എന്നിവര്‍ ചേര്‍ന്ന്‌ ഭദ്രദീപം തെളിയിച്ചു. ദയ കാമ്പിലിന്റെ സംവിധാനത്തില്‍ അവതരിപ്പിച്ച നേറ്റിവിറ്റി സ്‌കിറ്റോടെ കലാപരിപാടികള്‍ ആരംഭിച്ചു.

 

 

അനിരുദ്ധ പാലിയത്ത്‌, സാറാ കമ്പയില്‍, അഞ്‌ജലി പാലിയത്ത്‌, സ്റ്റെഫീന കൈതമറ്റം, ആന്‍ ബിനു, ജാന്‍സി തൂമ്പുങ്കല്‍, അഷി ജോയി, ആനന്ദ്‌ ജോയി, ജെറി കാമ്പയില്‍ എന്നിവര്‍ നേറ്റിവിറ്റി സ്‌കിറ്റില്‍ വേഷമിട്ടു. ഫ്‌ളോറിഡയിലെ സെമിന്റ്‌ കൗണ്ടിയുടെ മെഡിക്കല്‍ ഡയറക്‌ടറായി നിയമിതയായ ആദ്യ മലയാളി ഡോ. മീന അഗസ്റ്റിനും, അനുഗ്രഹീത നടനും സംവിധായകനുമായ പൗലോസ്‌ കുയിലാടനേയും (ആരതി തീയേറ്റേഴ്‌സ്‌, കേരള) ഒരുമ ആദരിച്ചു. ആര്‍ലിന്‍ നൈജു, ആല്‍വിന്‍ നൈജു, കെവിന്‍ ഫിലിപ്പ്‌, ബിന്റോ ബെന്നി, കെവിന്‍ ഷൈജു, റയാന്‍ ഷൈജു, നയന്‍ നോബിള്‍, അലീന സജി, ആഷ്‌ലി രഞ്‌ജിത്ത്‌, എയ്‌മി റെനിമോന്‍, റിയാ കാമ്പയില്‍ എന്നിവര്‍ ചേര്‍ന്ന്‌ അവതരിപ്പിച്ച `എയ്‌ഞ്ചല്‍ ഡാന്‍സ്‌' സമാധാനത്തിന്റേയും പ്രത്യാശയുടേയും സ്വര്‍ഗ്ഗീയ ഗീതമായി. തുടര്‍ന്ന്‌ ഫാ. ജോര്‍ജ്‌ കുപ്പയില്‍ ക്രിസ്‌മസ്‌ സന്ദേശം നല്‍കി.

 

 

സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ അവതരിപ്പിച്ച കരോള്‍ ഗീതങ്ങള്‍ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ക്ക്‌ മിഴിവേകി. തുടര്‍ന്ന്‌ സിനിമാതാരം ടോണിയും സംഘവും അവതരിപ്പിച്ച അവതരിപ്പിച്ച കോമഡി സ്‌കിറ്റില്‍ ടോണിയെ കൂടാതെ ഷാജി തൂമ്പുങ്കല്‍, പൗലോസ്‌ കുയിലാടന്‍, സ്‌ക്രിപ്‌റ്റ്‌ റൈറ്റര്‍ കൂടിയായ വര്‍ഗീസ്‌ തോമസ്‌ (തങ്കച്ചന്‍)`താമ്പാ ഫെയിം' തുടങ്ങിയവര്‍ അഭിനയിച്ചു. കാണികള്‍ക്ക്‌ എല്ലാം മറന്ന്‌ ചിരിയുളവാക്കുന്ന ഒരു അവസരമായി ടോണി ആന്‍ഡ്‌ ടീം അവതരിപ്പിച്ച കോമഡി സ്‌കിറ്റ്‌ മാറി. ഷീബ ഷൈബു&ബെനിറ്റോ ബിജോ ടീം അവതരിപ്പിച്ച ക്ലാസിക്കല്‍ ഡാന്‍സ്‌, ഐറിന്‍ പോള്‍, ആന്‍ മരിയ, ആഞ്ചലോ സോണി എന്നിവര്‍ ചേര്‍ന്ന്‌ അവതരിപ്പിച്ച സെമി ക്ലാസിക്കല്‍ ഡാന്‍സ്‌, അനുഗ്രഹീത കലാകാരികളായ സ്‌മിതാ നോബിള്‍ & സ്റ്റാന്‍ലി സുനില്‍ എന്നിവര്‍ അവതരിപ്പിച്ച ക്ലാസിക്കല്‍ ഡാന്‍സ്‌ എന്നിവ കലാപരിപാടികള്‍ക്ക്‌ മാറ്റുകൂട്ടി.

 

 

ഡോ. വെസ്ലി, റെനു പാലിയത്ത്‌, നേഹാ വില്‍സണ്‍ എന്നിവരുടെ ഗാനാലാപനം, നോബിള്‍ & സ്‌മിത, ദയാ & സാറാ, സോണി & സ്‌മിത എന്നിവരുടെ കലാപരിപാടികളും മിഴിവുറ്റതായിരുന്നു. ജോയ്‌ ആന്‍ഡ്‌ നിര്‍മ്മല, സണ്ണി ആന്‍ഡ്‌ ബീന, വിന്‍സെന്റ്‌ ആന്‍ഡ്‌ മിനി, സോണി ആന്‍ഡ്‌ സ്‌മിത എന്നിവര്‍ ചേര്‍ന്ന്‌ അവതരിപ്പിച്ച കപ്പിള്‍ ഡാന്‍സ്‌ അവതരണത്തിലെ മികവുകൊണ്ട്‌ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി. സ്റ്റെഫീന സണ്ണിയുടെ ക്ലാസിക്കല്‍ ഡാന്‍സ്‌, ഏബല്‍ തോമസ്‌, ഓസ്റ്റിന്‍ ബിനു, ജോവാന ബെന്നി, ആന്‍ മരിയ, ഐറീന്‍ പോള്‍, ഇയാനാ പോള്‍, എയ്‌മി ഷൈജു എന്നീ കരുന്നുകള്‍ അവതരിപ്പിച്ച ഗ്രൂപ്പ്‌ ഡാന്‍സ്‌ അതീവ ശ്രദ്ധേയമായി. ആന്‍ ബിനു, ആന്‍ ബിനോയി, ആഞ്ചലാ സോണി എന്നിവരുടെ ഗ്രൂപ്പ്‌ സിനിമാറ്റിക്‌ ഡാന്‍സ്‌, സോണി, സ്‌മിത എന്നിവരുടെ കപ്പിള്‍ ഡാന്‍സ്‌ എന്നിവയും കലാപരിപാടികള്‍ക്ക്‌ മോടി കൂട്ടി. ഒരുമയുടെ സ്ഥാപക പ്രസിഡന്റ്‌ സജി ജോണ്‍ 2014-ലെ ഒരുമയുടെ യുവ നേതൃത്വത്തെ സദസിന്‌ പരിചയപ്പെടുത്തി. നിയുക്ത പ്രസിഡന്റ്‌ രഞ്‌ജിത്ത്‌ താഴത്തുമഠത്തില്‍, വൈസ്‌ പ്രസിഡന്റ്‌ ഷൈബു സാം, സെക്രട്ടറി ഷിനു തോമസ്‌, ജോയിന്റ്‌ സെക്രട്ടറി സ്വാമിനാഥന്‍ തമ്പി, ട്രഷറര്‍ ജിജിമോന്‍ പൗലോസ്‌, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോജോ തോമസ്‌ എന്നിവര്‍ തത്സമയം സ്റ്റേജില്‍ സന്നിഹിതനായിരുന്നു. ഒരുമ പ്രസിഡന്റ്‌ ഷാജി തൂമ്പുങ്കല്‍ കലാ-കായിക പ്രതിഭകള്‍ക്ക്‌ സമ്മാനദാനം നിര്‍വഹിച്ചു. അശോക്‌ മേനോന്‍ നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ ഒരുമയുടെ 2013-ലെ ക്രിസ്‌മസ്‌ -ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക്‌ തിരശീല വീണു. ഒരുമ സെക്രട്ടറി പ്രവീബ്‌ നായര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിജിമോന്‍ ഫിലിപ്പോസ്‌, വര്‍ഗീസ്‌ ജോസഫ്‌, സ്വാമിനാഥന്‍ തമ്പി, പ്രസാദ്‌ തങ്കപ്പന്‍, ക്ലീറ്റസ്‌ ഷൈജു എന്നിവര്‍ കലാപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.