You are Here : Home / USA News

സ്റ്റാറ്റന്‍ ഐലന്‍ഡ് ബ്ലസഡ് കുഞ്ഞച്ചന്‍ ഇടവകയ്ക്ക് പുതിയ ഭരണസമിതി

Text Size  

Story Dated: Tuesday, December 24, 2013 02:23 hrs UTC

ബേബിച്ചന്‍ പൂഞ്ചോല

 

ന്യുയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡിലെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ നാമധേയത്തിലുള്ള സീറോ-മലബാര്‍ ഇടവകയില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നു. ഫിലിപ്പ് പായിപ്പാട്ട്, ദേവസ്യാച്ചന്‍ മാത്യു എന്നിവരാണ് പുതിയ കൈക്കാരന്മാര്‍. ബേബി ആന്റ്റണിയാണ് സെക്രട്ടറി. ഇവരോടൊപ്പം ഇടവകയിലെ വിവിധ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരും ഭക്തസംഘടനകളുടെ പ്രതിനിധികളും ഉള്‍പ്പെട്ട പുതിയ പാരീഷ് കൗണ്‍സിലിന് വികാരി ഫാ. സിബി വെട്ടിയോലില്‍ രൂപം നല്‍കി. രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ അംഗീകാരത്തോടുകൂടി നവംബര്‍ 24-ാം തിയ്യതി ഞായറാഴ്ച ക്രിസ്തുരാജ തിരുനാള്‍ ദിനത്തില്‍ സത്യപ്രതിഞ്ഞ ചെയ്ത് പുതിയ കമ്മറ്റി ചുമതല ഏറ്റെടുത്തു. ടോം വി. തോമസ് (മതബോധനം, പാരീഷ് ബുള്ളറ്റിന്‍), തോമസ് കുര്യന്‍, പറത്താത്ത് മത്തായി (ലിറ്റര്‍ജി), ജോര്‍ജ് മുണ്ടിയാനി (ഗായകസംഘം), ജോസഫ് ചിറായില്‍ (കുടംബ പ്രാര്‍ത്ഥന), ഷാജി മാത്യു, സ്റ്റാന്‍ലി ജോസഫ് (ഫുഡ്), ആഷ്‌ലി മത്തായി (കള്‍ച്ചറല്‍ പ്രോഗ്രാം), തങ്കച്ചന്‍ മാത്യു (ഔട്ട്‌ഡോര്‍ പ്രോഗ്രാം), ആന്റ്റോ ജോസഫ് (എസ്എംസിസി), ഡയ്‌സി തോമസ് (വിമന്‍സ് ഫോറം), രാജു ആന്റ്റണി (രൂപതാ പാസ്റ്ററര്‍ കൗണ്‍സില്‍), സ്വപ്നാ പായിപ്പാട്ടുതറ (രൂപതാ യൂത്ത് അപ്പസ്‌റ്റോലേറ്റ് - നോര്‍ത്ത്ഈസറ്റ്) എന്നിവരാണ് മറ്റു കമ്മറ്റിയംഗങ്ങളും അവര്‍ക്ക് നല്‍കിയിരിക്കുന്ന ചുമതലകളും. തദ്‌വസരത്തില്‍ മുന്‍ കൈക്കാരന്മാരായ തോമസ് പാറേക്കാടന്‍, ബേബി ആന്റ്റണി എന്നിവര്‍ക്കും, സീറോ-മലബാര്‍ മിഷന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സ്റ്റാറ്റന്‍ ഐലന്‍ഡിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാന്‍ സഹായിച്ച എല്ലാ മുന്‍ കമ്മറ്റി അംഗങ്ങള്‍ക്കും ഇടവകയുടെ പേരിലുള്ള അകമഴിഞ്ഞ നന്ദി വികാരി ഫാ. സിബി വെട്ടിയോലില്‍ രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.