You are Here : Home / USA News

പ്രൗഢഗംഭീരമായ എക്യൂമെനിക്കല്‍ ക്രിസ്‌തുമസ്‌ ആഘോഷം ഷിക്കാഗോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, December 21, 2013 11:39 hrs UTC

ഷിക്കാഗോ: എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ മുപ്പതാമത്‌ ക്രിസ്‌തുമസ്‌ ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായ ആരാധനയോടും, വര്‍ണ്ണാഭമായ പരിപാടികളോടും കൂടി പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ഷിക്കാഗോയുടെ സബര്‍ബായ പാര്‍ക്ക്‌ റിഡ്‌ജിലുള്ള മെയിന്‍ ഈസ്റ്റ്‌ ഹൈസ്‌കൂളിന്റെ വിശാലമായ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ പരിപാടികള്‍ അരങ്ങേറിയത്‌. യാക്കോബായ സഭയുടെ മുംബൈ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ അലക്‌സാന്‍ഡ്രിയോസ്‌ മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുക്കുകയും സന്ദേശം നല്‍കുകയും ചെയ്‌തു.

 

യേശു വീണ്ടും ജനിക്കാന്‍ സന്നദ്ധമായാല്‍ സ്വീകരിക്കാന്‍ നാം തയാറുണ്ടോ എന്ന ചോദ്യമുയര്‍ത്തിക്കൊണ്ട്‌ ആരംഭിച്ച പ്രസംഗത്തില്‍, നമ്മുടെ ഉള്ളില്‍ ജനിക്കുന്ന യേശുവിനെ നശിപ്പിക്കാതെ, നഷ്‌ടപ്പെടുത്താതെ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത തിരുമേനി ഏവരേയും ഉത്‌ബോധിപ്പിച്ചു. ഫാ. ഡാനിയേല്‍ ജോര്‍ജിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ആരാധനയ്‌ക്ക്‌ മെത്രാപ്പോലീത്തയെ കൂടാതെ ഇരുപതോളം വൈദീകര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ ആരംഭിച്ച സമ്മേളനത്തില്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ റവ ഷാജി തോമസ്‌ അദ്ധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ റവ.ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ സ്വാഗതം ആശംസിച്ചു. ഫാ. കുര്യന്‍ തോമസ്‌ അഭിവന്ദ്യ മെത്രാപ്പോലീത്തയെ സദസിന്‌ പരിചയപ്പെടുത്തി. ഭദ്രദീപം തെളിയിച്ച്‌ തിരുമേനി ആഘോഷപരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു.

 

 

പ്രേംജിത്ത്‌ വില്യം തിരുമേനിക്ക്‌ നന്ദിയര്‍പ്പിച്ചുകൊണ്ട്‌ സംസാരിച്ചു. എക്യൂമെനിക്കല്‍ കൗണ്‍സില്‍ നടത്തിയ ബാസ്‌കറ്റ്‌ ബോള്‍, വോളിബോള്‍ ടൂര്‍ണമെന്റ്‌ ജേതാക്കള്‍ക്ക്‌ തദവസരത്തില്‍ ട്രോഫികള്‍ വിതരണം ചെയ്‌തു. ജോര്‍ജ്‌ പണിക്കര്‍, മാത്യു എം. കരോട്ട്‌ എന്നിവര്‍ ട്രോഫി വിതരണത്തിന്‌ നേതൃത്വം നല്‍കി. എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ജീവകാരുണ്യനിധിയില്‍ നിന്നും കേരളത്തിലെ ഒരു നിര്‍ധന കുടുംബത്തിന്‌ നിര്‍മ്മിച്ചു നല്‍കുന്ന ഭവനത്തിന്റെ ഔപചാരികമായ താക്കോല്‍ ദാനകര്‍മ്മം അഭിവന്ദ്യ തിരുമേനി നിര്‍വഹിച്ചു. സാം തോമസ്‌ സ്‌പോണ്‍സേഴ്‌സിനെ സദസിനു പരിചയപ്പെടുത്തി. സ്റ്റാന്‍ലി കളരിക്കമുറി കലാപരിപാടികളെക്കുറിച്ച്‌ ആമുഖ പ്രസംഗം നടത്തുകയും എം.സിമാരെ പരിചയപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന്‌ കൗണ്‍സില്‍ അംഗങ്ങളായ 16 പള്ളികളുടെ നേതൃത്വത്തില്‍ ഉണ്ണിയേശുവിന്റെ പിറവിയെ അനുസ്‌മരിച്ചുകൊണ്ട്‌ ഭക്തിനിര്‍ഭരവും വര്‍ണ്ണാഭവുമായ നിരവധി കലാപരിപാടികള്‍ അവതരിപ്പിച്ചു.

 

 

വിവിധ ഇടവകകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ ഗായകരും പിന്നണിക്കാരും അടങ്ങിയ എക്യൂമെനിക്കല്‍ ഗായകസംഘം ക്വയര്‍ ഡയറക്‌ടര്‍ റവ ഷൈന്‍ ജോണ്‍ മാത്യുവിന്റേയും, ക്വയര്‍ കോര്‍ഡിനേറ്റര്‍ മാത്യു എം. കരോട്ടിന്റേയും നേതൃത്വത്തില്‍ ആലപിച്ച കരോള്‍ ഗാനങ്ങള്‍ ആഘോഷപരിപാടികള്‍ക്ക്‌ ചാരുത പകര്‍ന്നു. അതുപോലെതന്നെ വിവിധ ഇടവക വൈദീകരും, കുടുംബാംഗങ്ങളും ചേര്‍ന്ന്‌ നടത്തിയ ക്രിസ്‌തുമസ്‌ കരോള്‍ ഗാനങ്ങളും ശ്രദ്ധേയമായി. ജനറല്‍ സെക്രട്ടറി ജോസ്‌ വര്‍ഗീസ്‌ പൂന്തല മാസ്റ്റര്‍ ഓഫ്‌ സെറിമണിയായി നര്‍മ്മരസത്തോടെ പരിപാടികള്‍ നിയന്ത്രിച്ചു. ജനറല്‍ കണ്‍വീനര്‍ ബെഞ്ചമിന്‍ തോമസ്‌ നന്ദി പ്രസംഗം നടത്തി. റ.ഫാ. ഹാം ജോസഫ്‌ സമാപന പ്രാര്‍ത്ഥന നടത്തുകയും അലക്‌സാന്‍ഡ്രിയോസ്‌ തിരുമേനി സമാപന ആശീര്‍വാദം നല്‍കുകയും ചെയ്‌തു.

 

 

ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ രക്ഷാധികാരിയായ എക്യൂമെനിക്കല്‍ കൗണ്‍സിലിനെ റവ. ഷാജി തോമസ്‌ (പ്രസിഡന്റ്‌), റവ.ഡോ. മാത്യു പി. ഇടിക്കുള (വൈസ്‌ പ്രസിഡന്റ്‌), ജോസ്‌ വര്‍ഗീസ്‌ പൂന്തല (ജനറല്‍ സെക്രട്ടറി), പ്രേംജിത്ത്‌ വില്യംസ്‌ (ജോ. സെക്രട്ടറി), രഞ്ചന്‍ ഏബ്രഹാം (ട്രഷറര്‍), ആന്റോ കവലയ്‌ക്കല്‍ (ഓഡിറ്റര്‍), റവ.ഫാ. എബി ചാക്കോ (യൂത്ത്‌ ഫോറം), ആഗ്നസ്‌ തെങ്ങുംമൂട്ടില്‍, ആനി ഏബ്രഹാം, ലളിത അലക്‌സാണ്ടര്‍ (വിമന്‍സ്‌ ഫോറം), ജോര്‍ജ്‌ പണിക്കര്‍, ജോയിച്ചന്‍ പുതുക്കുളം (പബ്ലിസിറ്റി) എന്നിവരാണ്‌ നയിക്കുന്നത്‌. വെരി റവ. കോര്‍എപ്പിസ്‌കോപ്പ സ്‌കറിയ തെലാപ്പള്ളി, റവ.ഫാ. ദാനിയേല്‍ ജോര്‍ജ്‌, റവ.ജോര്‍ജ്‌ ചെറിയാന്‍, റവ. ബിനോയി പി. ജേക്കബ്‌, റവ.ദാനിയേല്‍ തോമസ്‌, റവ.ഫാ. തോമസ്‌ കറുകപ്പാടി, റവ.ഫാ. നൈനാന്‍ വി. ജോര്‍ജ്‌, ജോണ്‍ സി. ഇലക്കാട്ട്‌, സാം തോമസ്‌, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോര്‍ജ്‌ പൂഴിക്കുന്നേല്‍, മത്തായി വി. തോമസ്‌, ജെയിംസ്‌ പുത്തന്‍പുരയില്‍, റ്റോണി ഫിലിപ്പ്‌, മാത്യു മാപ്ലേട്ട്‌, ശാമുവേല്‍ ജോണ്‍സണ്‍, സാജന്‍ മാത്യു, ഏബ്രഹാം വര്‍ഗീസ്‌, അലക്‌സാണ്ടര്‍ ഐപ്പ്‌, ജോണ്‍സണ്‍ വള്ളിയില്‍, ജോര്‍ജ്‌ കുര്യാക്കോസ്‌, ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌, ജോര്‍ജ്‌ മാത്യു, ഷൈനി പട്ടരുമഠത്തില്‍, ലെജി പട്ടരുമഠത്തില്‍, ഷെവലിയാര്‍ ജെയ്‌മോന്‍ സ്‌കറിയ എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. വില്യം ജോര്‍ജ്‌ (മലബാര്‍ കേറ്ററിംഗ്‌) നേതൃത്വം നല്‍കിയ സ്‌നേഹവിരുന്നോടെ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്ത ആഘോഷപരിപാടികള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.