ന്യൂജേഴ്സി: 2014 ജൂലൈ 46 വരെ ഷിക്കാഗോയില്‍ വച്ചുനടക്കുന്ന ഫൊക്കാന നാഷണല്‍ കണ്വെന്ഷന് മഞ്ചിന്റെ പൂര്‍ണ്ണ പിന്തുണ. ന്യൂജേഴ്സിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷന് ഓഫ് ന്യൂജേഴ്സി (മഞ്ച് ങഅചഖ) യുടെ നേതാക്കളും പ്രശസ്ത സംഘടനയായ ഫൊക്കാനയുടെ നേതാക്കളും തമ്മില്‍ കഴിഞ്ഞ ആഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് മഞ്ചിന്റെ പൂര്‍ണ്ണ പിന്തുണ ഫൊക്കാനയ്ക്ക് വാഗ്ദാനം ചെയ്തത്. ഇന്ന് അമേരിക്കയില്‍ ഉള്ളതില്‍ വച്ച് ഏറ്റവും വലുതും, കെട്ടുറപ്പുള്ളതുമായ ഏക മലയാളി സംഘടനയായ ഫൊക്കാനയെപ്പോലുള്ള ഒരു സംഘടനയുടെ പിന്നില്‍ അണിനിരക്കുന്നത് എന്തുകൊണ്ടും മഞ്ചിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്ന് മഞ്ച് പ്രസിഡന്റ് ഷാജി വര്‍ഗീസ് പറഞ്ഞു.
ഫൊക്കാനയ്ക്ക് മഞ്ച് നല്കിയ പിന്തുണയെ സഹര്‍ഷം സ്വീകരിക്കുന്നുവെന്നും, മഞ്ചിന്റെ പ്രവര്‍ത്തനങ്ങളിലും മുന്നോട്ടുള്ള വളര്‍ച്ചയിലും ഫൊക്കാനയുടെ എല്ലാവിധ സഹായങ്ങളും ഉറപ്പുനല്‍കുന്നതായി ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള പറഞ്ഞു. ഫൊക്കാനയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് മറിയാമ്മ പിള്ള, ട്രസ്റ്റിബോര്‍ഡ് ചെയര്മാന് പോള്‍ കറുകപ്പള്ളില്‍ , ടി.എസ്. ചാക്കോ, ഫിലിപ്പോസ് ഫിലിപ്പ്, ഡോ. ജോസ് കാനാട്ട് മുതലായവരും മഞ്ചിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഷാജി വര്‍ഗീസ്, സെക്രട്ടറി ഉമ്മന്‍ ചാക്കോ, ട്രഷറര്‍ സുജ ജോസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി മെംബര്‍മാരായ ബിജു കൊച്ചുകുട്ടി, ജോസ് ജോയി, വിമന്‍സ് ഫോറം പ്രസിഡന്റ് റിംഗിള്‍ ബിജു മുതലായവരും ചടങ്ങില്‍ പങ്കെടുത്തു.
Comments