You are Here : Home / USA News

ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോ വി.ടി ബല്‍റാം എം.എല്‍.എയ്‌ക്ക്‌ ഉജ്വല സ്വീകരണം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, November 19, 2013 11:37 hrs UTC

ഷിക്കാഗോ: ഹൃസ്വ സന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ എത്തിയ തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിനും, ഓള്‍ ഇന്ത്യാ യൂത്ത്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി മാത്യു കുഴലനാടനും ഐ.എന്‍.ഒ.സി ഷിക്കാഗോയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്‍കി. അമേരിക്കന്‍ സന്ദര്‍ശനത്തിലൂടെ ഒട്ടനവധി വികസനകാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു എന്ന്‌ വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. കേരളത്തിലെ റോഡുകളുടേയും മറ്റ്‌ വികസനങ്ങളുടേയും വേഗത കുറയുന്നതിനു കാരണം വ്യക്തമായ പ്ലാനിംഗ്‌ ഇല്ലാത്തതുകൊണ്ടാണ്‌. 1871-ല്‍ ഉണ്ടായ ഗ്രേറ്റ്‌ ഫയറില്‍ കത്തിനശിച്ച ഷിക്കാഗോ നഗരം ഈ രീതിയില്‍ പടുത്തുയര്‍ത്താന്‍ സാധിച്ചത്‌ സിറ്റി പ്ലാനിംഗിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌. കേരളത്തിലെ വികസനങ്ങള്‍ വേഗത്തിലാക്കുവാന്‍ വേണ്ട എല്ലാ ശ്രമങ്ങളും നടത്തുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനുള്ള കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരേ കേരളത്തില്‍ നടക്കുന്ന ഇടതു പാര്‍ട്ടികളുടെ സമരം അനാവശ്യമാണെന്നും കേരളത്തിലെ ജലക്ഷാമത്തിന്‌ അറുതിവരുത്തുന്നതിന്‌ പശ്ചിമഘട്ടം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്‌. കേരളത്തില്‍ ഒഴുകുന്ന 44 നദികളുടേയും ഉത്ഭവം പശ്ചിമഘട്ടത്തില്‍ നിന്നാണ്‌.

 

മണ്‍സൂണ്‍ കഴിഞ്ഞാല്‍ ഒരു മാസത്തിനകം കേരളത്തിലെ എല്ലാ ജില്ലകളിലും വരള്‍ച്ച അനുഭവപ്പെടുന്ന ഒരു പ്രവണതയുണ്ട്‌. പശ്ചിമഘട്ടം സംരക്ഷിക്കുക എന്നുള്ളത്‌ നമ്മുടെ നിലനില്‍പിനു തന്നെ ആവശ്യമാണെന്നും ഒരു പരിസ്ഥിതി സ്‌നേഹികൂടിയായ എം.എല്‍.എ പറഞ്ഞു. ഐ.എന്‍.ഒ.സിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന്‌ അഖിലേന്ത്യാ യൂത്ത്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി മാത്യു കുഴലനാടന്‍ പറഞ്ഞു. മുന്‍ ഡി.സി.സി സെക്രട്ടറി സുമേഷ്‌ അച്യുതനും യോഗത്തില്‍ സന്നിഹിതനായിരുന്നു. നൈല്‍സിലുള്ള ന്യൂ ചൈനാ ബഫറ്റ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടന്ന യോഗത്തില്‍ ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്‌റ്റര്‍ ഓഫ്‌ ഇല്ലിനോയിസ്‌ പ്രസിഡന്റ്‌ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌ അധ്യക്ഷതവഹിച്ചു. ഐ.എന്‍.ഒ.സി (ഐ) എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ടോമി അംബേനാട്ട്‌ എം.സിയായിരുന്നു.

 

ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ മിഡ്‌വെസ്റ്റ്‌ റീജിയന്‍ പ്രസിഡന്റ്‌ മാത്യു പടന്നമാക്കല്‍, ഫൊക്കാനാ നാഷണല്‍ പ്രസിഡന്റ്‌ മറിയാമ്മ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ പാലമലയില്‍, ലൂയി ചിക്കാഗോ, ചാക്കോ ചിറ്റലക്കാട്ട്‌, ജോണ്‍സണ്‍ മാളിയേക്കല്‍, പോള്‍ പറമ്പി, സതീശന്‍ നായര്‍, അഗസ്റ്റിന്‍ കരിംകുറ്റിയില്‍, ജെയ്‌ബു കുളങ്ങര, ഹെരാള്‍ഡ്‌ ഫിഗുരേദോ, ജോയിച്ചന്‍ പുതുക്കുളം, ബിജു സക്കറിയ, പ്രൊഫ. തമ്പി, ജോണ്‍ ഇലക്കാട്ട്‌, സജി തോമസ്‌, റിന്‍സി കുര്യന്‍, ചന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു. യോഗത്തിന്‌ വര്‍ഗീസ്‌ പാലമലയില്‍ സ്വാഗതവും ജെസി റിന്‍സി നന്ദിയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.