You are Here : Home / USA News

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് - ജയിംസ് കൂടല്‍ ടെക്‌സാസ് ചാപ്റ്റര്‍ പ്രസിഡണ്ട്

Text Size  

Story Dated: Tuesday, April 28, 2020 01:14 hrs UTC

 
 ജീമോന്‍ റാന്നി
 
ന്യൂയോര്‍ക്ക് : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്  ടെക്‌സാസ്  ചാപ്റ്റര്‍ പ്രസിഡണ്ടായി   ജെയിംസ് കൂടലിനെ നിയമിച്ചതായി ഐഒസി യുഎസ്എ പ്രസിഡണ്ട് മൊഹിന്ദര്‍ സിംഗ് ഗില്‍സിയാന്‍  അറിയിച്ചു. ടെക്‌സാസ് ചാപ്റ്ററിന്റെ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു ജെയിംസ്.
 
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവത്തകരുടെ കൂട്ടായ്മകള്‍ ടെക്‌സസിലെ വിവിധ നഗരങ്ങള്‍  കേന്ദ്രീകരിച്ചു രൂപീകരിക്കുകയും നിലവിലുള്ള ചാപ്റ്ററുകള്‍ സജീവമാക്കുകയും ചെയ്യുവാനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് തന്നില്‍ ഏല്പിച്ചിരിക്കുന്നതെന്നു ജെയിംസ് പറഞ്ഞു.
 
വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ടിയരംഗത്ത് കടന്നുവന്ന ജെയിംസ് കുടല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് , കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രവാസി സംഘടനയായ ഇന്ത്യന്‍ ഒവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍  ട്രഷറര്‍ , ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ്  എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട് . ഇപ്പോള്‍ അദ്ദേഹം വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ്, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്  ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ,പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യുടെ നിയന്ത്രണത്തിലുള്ള കെ .കരുണാകരന്‍ മെമ്മോറിയല്‍ പാലിയേറ്റീവ് സെന്റര്‍ ഡയറക്ട്ര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്നു .
 
ഇന്ത്യന്‍ ഓവര്‍സിസ് കോണ്‍ഗ്രസ്  എപ്പോഴും എല്ലാവരേയും ഉള്‍ക്കൊണ്ടുകൊണ്ട് സമാധാനത്തിനും ഐക്യത്തിനും വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനം ആണെന്ന്   ജെയിംസ് കൂടല്‍ പറഞ്ഞു. പ്രവാസി ഭാരതീയര്‍ കോണ്‍ഗ്രസിനെ വീണ്ടും ഭരണത്തിലേക്ക് കൊണ്ടുവരുന്നതിന് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളായ സമത്വം, അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം ആദിയായവ വീണ്ടെടുക്കാന്‍ വീണ്ടും കോണ്‍ഗ്രസ് ഭരണത്തിലേക്ക് വരേണ്ടത് ജനാധിപത്യ വിശ്വാസികളായ നമ്മുടെ എല്ലാവരുടേയും ഉത്തരവാദിത്വമാണെന്നും  അദ്ദേഹം പറഞ്ഞു.
 
സാം പിട്രോഡ ചെയര്‍മാനായും ജോര്‍ജ് എബ്രഹാം വൈസ് ചെയര്മാനായുള്ള എ ഐ സി സി യുടെ  പ്രവാസി സംഘടനയായ  ഇന്ത്യന്‍ ഓവര്‍സീസ്  കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ആഗോളതലത്തില്‍ ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായി നോര്‍ത്ത് അമേരിക്കയില്‍ നിരവധി ചാപ്റ്ററുകള്‍ക്കു രൂപം കൊടുത്തു വരുകയാണെന്ന്      പ്രസിഡണ്ട്  മൊഹിന്ദര്‍ സിംഗ്  പറഞ്ഞു .
 
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.