You are Here : Home / USA News

ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ മരണ സംഖ്യ 400-ല്‍ താണു; രണ്ട് ഘട്ടമായി സ്റേറ് തുറക്കും

Text Size  

Story Dated: Monday, April 27, 2020 12:20 hrs UTC

 
 
ന്യു യോര്‍ക്ക്: ആഴ്ചകള്‍ക്കു ശേഷം ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ മരണ സംഖ്യ 400-ല്‍ താണു-ഇന്നലെ 367 പേര്‍ മരിച്ചു. തലേന്നു 437. മരണ സംഖ്യ പ്രതിദിനം 800-നു അടുത്തു വരെ വന്നതാണ്.
 
ആശുപത്രിയിലുള്ളവരും വെന്റിലേറ്ററിലാകുന്നവരുടെയും എണ്ണവും കുറഞ്ഞിട്ടുണ്ട്. എങ്കിലും ഇപ്പോഴും 1000-ല്‍ പരം പേര്‍ നിത്യേന കോവിഡ് ബാധിച്ച് ആശുപത്രിലെത്തുന്നു എന്നത് വേദനാജനകമാണെന്നു ഗവര്‍ണര്‍ ആന്‍ഡ്രൂ കോമൊ ചൂണ്ടിക്കാട്ടി.
 
സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനാല്‍ സമ്പദ് രംഗം രണ്ടു ഘട്ടമായി തുറക്കും. മെയ് 15-നു ന്യു യോര്‍ക്ക് പോസ് അഥവാ ലോക്ക് ഡൗണ്‍ തീരുന്ന മുറക്ക് അപ്‌സ്റ്റേറ്റ് തുറക്കും. രണ്ടാഴ്ചക്ക് ശേഷമേ ന്യു യോര്‍ക്ക് സിറ്റിയിലും സമീപ പ്രദേശങ്ങളിലും സധാരണ ജീവിതം പുനസ്ഥാപിക്കുന്നതിനെപറ്റി ആലോചിക്കൂ. വൈറസ് ബാധ അറിയാന്‍ രണ്ടാഴ്ച എടുക്കും എന്നതിനാലാണിത്.
 
അപ്‌സ്റ്റേറ്റ് തുറന്നാലും ആളുകളെ ആകര്‍ഷിക്കുന്ന അസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല. പ്രാദേശികമായ സഞ്ചാരം മാത്രമെ ഉണ്ടാകാവൂ.
 
ന്യു യോര്‍ക്ക് സിറ്റി, വെസ്റ്റ്‌ചെസ്റ്റര്‍, ലോംഗ് ഐലന്‍ഡ് എന്നിവ തുറക്കുന്നതു സംബന്ധിച്ച് ന്യു ജെഴ്‌സിയുമായും കണക്ടിക്കട്ടുമായും ചര്‍ച്ച നടത്തി ഏകോപിച്ചുള്ള തീരുമാനം ഉണ്ടാകണം-ഗവര്‍ണര്‍ പറഞ്ഞു.
 
ജൂണ്‍ 1-നു ന്യു യോര്‍ക്ക് സിറ്റി തുറക്കുന്നതിനെപ്പറ്റിയാണു ആലോചനയെന്നു മേയര്‍ ബില്‍ ഡി ബ്ലാസിയോയും പറഞ്ഞു. സിറ്റിയിലെ എല്ലാ വിഭാഗം ആളുകള്‍ക്കും നീതിപൂര്‍വമായ പരിഗണന ഉറപ്പാക്കാന്‍ ടാസ്‌ക് ഫോഴ്‌സ് രൂപപ്പെടുത്തും. ഫസ്റ്റ് ലേഡി ചിര്‍ലെയന്‍ മക് രെ, ഡപ്യൂട്ടി മേയര്‍ ഫില്‍ തോംസണ്‍ എന്നിവര്‍ അതിനു നേത്രുത്വം നല്‍കും.
 
സിറ്റിയില്‍ രോഗികളുടേ എണ്ണം കുറഞ്ഞു. ഇപ്പോള്‍ 768 പേരാണു പബ്ലിക്ക് ഹോസ്പിറ്റലുകളില്‍ വെന്റിലേറ്ററിലുള്ളത്. കോവിഡ് ഉണ്ടെന്നു കണ്ടെത്തുന്നവരുടെ എണ്ണം 30 ശതമാനത്തോളം കുറഞ്ഞു.
 
ന്യു യോര്‍ക്ക് സിറ്റിയില്‍ കൊറോണ ബാധ്ച്ച് 10,961 പേര്‍ മരിച്ചു. കൊറോണ ബാധിച്ച് മരിച്ചുവെന്ന് കരുതുന്നവരുടെ എണ്ണം 5,309. രണ്ടും കൂടി കൂടുമ്പോള്‍ മരണ സംഖ്യ 16,000 കവിയും.
 
പുതുതായി 4000 പേര്‍ക്ക് കൂടി കൊറോണ വൈറസ് കണ്ടേത്തീയതോടെ സിറ്റിയില്‍ വൈറസ് ബാധിതരുടേ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു.
 
ബോറോകളിലെ കണക്ക്
ബ്രോങ്ക്‌സ്-33,950
ബ്രൂക്ലിന്‍: 39,912
മന്‍ഹാട്ടന്‍: 18,701
ക്വീന്‍സ്: 46,786
സ്റ്റാറ്റന്‍ ഐലന്‍ഡ്:11,159 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.