You are Here : Home / USA News

ജെഴ്‌സി സിറ്റിയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

Text Size  

Story Dated: Monday, April 27, 2020 12:16 hrs UTC

 
 
ന്യു ജെഴ്‌സി: ജെഴ്‌സി സിറ്റിയിലെ ഇന്ത്യന്‍ റെസ്റ്റോറന്റ് 'നുക്കഡ്' ന്റെ ഉടമകളായ ഗരിമാ കോഠാരി, 35, മന്മോഹന്‍ മല്‍, 37, എന്നിവരെ ഞായറാഴ്ച രാവിലെ (ഏപ്രില്‍ 26) മരിച്ച നിലയില്‍ കണ്ടേത്തി. കൊലപാതകവും ആത്മഹത്യയുമാകാംഎന്നു പോലീസ് സംശയിക്കുന്നു.
 
രാവിലെ 7:15-നു കൊളബസ് ഡ്രൈവിലെ അപ്പാര്‍ട്ട്‌മെന്റിലാണു ഗരിമയുടെ മ്രുതദേഹം കണ്ടത്. അര മണിക്കൂറിനു ശേഷം ഹഡ്‌സണ്‍ നദിയില്‍ മന്മോഹന്റെ മ്രുതദേഹവും കണ്ടെത്തി.
 
മികച്ച ഷെഫ് കൂടി ആയ ഗരിമ എം.ബി.എ ബിരുദധാരിയും നേരത്തെ ഇന്വെസ്റ്റ്‌മെന്റ് ബാങ്കറുമായിരുന്നു.
 
ഐ.ഐ.റ്റിയിലും പിന്നീട് കൊളംബിയ യൂണിവേഴ്‌സിറ്റിയിലും നിന്ന് ബിരുദം നേടിയ മന്മോഹന്‍ ന്യു യോര്‍ക്കില്‍ ബാങ്ക് വൈസ് പ്രസിഡന്റായിരുന്നു.
http://www.indialife.us/article.php?id=137080
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.