You are Here : Home / USA News

ലോക്ഡൗണിനെതിരെ ടെക്സസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധം

Text Size  

Story Dated: Sunday, April 19, 2020 11:31 hrs UTC

 
പി.പി.ചെറിയാൻ
 
 
ഓസ്റ്റിൻ ∙ കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ലോക്ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ടെക്സസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ശനിയാഴ്ച പ്രതിഷേധം ഇരമ്പി. മിഷിഗണിൽ നടന്ന പ്രതിഷേധത്തെ അനുകൂലിച്ച് പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തതിനെ തുടർന്നാണ് മറ്റുസംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാകുന്നത്. 
                 ടെക്സസ് തലസ്ഥാനമായ ഓസ്റ്റിനിൽ ഇൻഫോ വാർസ് എന്ന വെബ്സൈറ്റിന്റെ സൂത്രധാരൻ അലക്സ ജോൺസിന്റെ പിന്തുണയോടെയാണ് പ്രതിഷേധ പ്രകടനം നടന്നത്. ‘ലെറ്റ് അസ് വർക്ക്, ലെറ്റ് അസ് വർക്ക്’ എന്ന് ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാർ മുന്നോട്ടുനീങ്ങിയത്. തൊഴിൽ, സാമ്പത്തിക മേഖലകളെ തകർച്ചയിൽ നിന്നും വീണ്ടെടുക്കുന്നതിന് ലോക്ഡൗൺ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.