You are Here : Home / USA News

കെസിസിഎന്‍സിയുടെ ആഭിമുഖ്യത്തില്‍ വീഡിയോ കോണ്‍ഫ്രന്‍സിലും ഈസ്റ്റര്‍ ആശംസകള്‍

Text Size  

Story Dated: Friday, April 17, 2020 12:52 hrs UTC

 
 
സാന്‍ഹൊസെ : ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ(കെസിസിഎന്‍സി) യുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ സാന്‍ഹൊസെയിലെ എല്ലാ കമ്മ്യൂണിറ്റി മെമ്പെര്‍സിനേയും ഒത്തൊരുമിച്ചു ഒരു കുടകീഴില്‍, വിര്‍ച്ചല്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഒരുമിച്ചു കൂടുകയും കെസിസിഎന്‍സി സ്പിരിച്ചല്‍ ഡയറക്ടര്‍ സജി അച്ചനും, കെസിസിഎന്‍സി ഭാരവാഹികള്‍ ഒക്കെയുമായി ഈസ്റ്റര്‍ ആശംസകള്‍ നേരുകയും ചെയ്തു. കോവിഡ് -19 പശ്ചാത്തലത്തില്‍ ദേവാലയത്തില്‍ പോകുവാന്‍ പറ്റാത്തതിനാല്‍, ഓണ്‍ലൈന്‍ വഴി സജി അച്ചനും, വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ ദേവാലയത്തില്‍ വച്ചു നടത്തിയിരുന്നു.
 
കമ്മ്യൂണിറ്റി അംഗങ്ങള്‍ ആരെയും തന്നെ നേരിട്ടു കാണുവാനുള്ള അവസരം ഇല്ലാത്തതിനാല്‍, അവരെ ഫാമിലി ആയി കണ്ട് വിശേഷങ്ങള്‍ തിരക്കുവാനും, സാമ്പത്തികമായി ആര്‍ക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ മനസിലാക്കാനും പരസ്പരം കണ്ടുകൊണ്ട് ഈസ്റ്റര്‍ ആശംസകള്‍ പങ്കുവെയ്ക്കുവാനും ഇതുവഴി സാധിച്ചു. ഓരോ വാര്‍ഡടിസ്ഥാനത്തില്‍ സമയം ക്രമീകരിച്ചാണ് മീറ്റിംഗ് അറയ്ജ് ചെയ്‌തെങ്കിലും, അച്ചനും കെസിസിഎന്‍സി ഭാരവാഹികളും, കുറച്ച് കമ്മ്യൂണിറ്റി മെമ്പേഴ്‌സും മുഴുവന്‍ സമയം പങ്കെടുത്തു.
 
ഈ ലോക്ഡൗണ്‍ കാലത്ത് ഇനിയും ഇതുപോലെ വീഡിയോ കോണ്‍ഫ്രന്‍സ് വേണമെന്നും പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു.
 
സിജോ പറപ്പള്ളി, വിവിന്‍ ഓണശ്ശേരില്‍ എന്നിവര്‍ വീഡിയോ കോണ്‍ഫ്‌റന്‍സിനു നേതൃത്വം കൊടുത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.