You are Here : Home / USA News

3 എം ന്റെ അപരന്‍ ന്യൂയോര്‍ക്ക് സിറ്റിക്ക് 117 മില്യന്‍ ഡോളറിന്റെ മാസ്‌കുകള്‍ വില്‍ക്കാന്‍ ശ്രമിച്ചു

Text Size  

Story Dated: Thursday, April 16, 2020 12:12 hrs UTC

 ഏബ്രഹാം തോമസ്
 
 
 
 
വളരെ പ്രസിദ്ധമായ ഒരു വ്യവസായ സ്ഥാപനമാണ് 3 എം. 3 എം ന്റെ വിതരണക്കാരാണ് എന്നവകാശപ്പെട്ട് നോര്‍ത്ത് ടെക്‌സസിലെ എര്‍വിങ്ങിലെ ഒരു സ്ഥാപനം ന്യുയോര്‍ക്ക് സിറ്റിക്ക് 117 മില്യന്‍ ഡോളറിന്റെ മാസ്‌കുകള്‍ നല്‍കാന്‍ ഒരു കരാറില്‍ ഏര്‍പ്പെട്ടു.
 
3 എം 50 സെന്റിന് വില്‍ക്കുന്ന മാസ്‌ക്ക് 6 ഡോളറിന് നല്‍കാമെന്നാണ് ഓഫര്‍  ചെയ്തതെന്ന് ന്യൂയോര്‍ക്ക് സിറ്റി ഫയല്‍ ചെയ്ത കേസില്‍ പറയുന്നു. ന്യൂയോര്‍ക്കില്‍ കോവിഡ്–19 രോഗികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ മുഖാവരണത്തിന് നഗരസഭ നടത്തിയ തിരച്ചിലിലാണ് എര്‍വിംഗിലെ 3 എം കമ്പനി ട്രസ്റ്റ് അക്കൗണ്ട് കണ്ടെത്തിയത്. ഇമെയിലുകളില്‍ കമ്പനിയുടെ പക്കല്‍ രണ്ട് മോഡല്‍ എന്‍ 95 മാസ്‌ക്കുകള്‍ ഉണ്ടെന്നും 5 ഡോളര്‍ 75 സെന്റാണ് വിലയെന്നും അറിയിച്ചു. 20 മില്യന്റെ ഒരു മോഡലും 5 ലക്ഷത്തിന്റെ മറ്റൊരു മോഡലും ഉടനെ നല്‍കാമെന്നും പറഞ്ഞു. ന്യൂയോര്‍ക്കിലുള്ള തങ്ങളുടെ പ്രതിനിധി നേരിട്ട് ഇടപാട് നടത്തുമെന്നാണ് തുടര്‍ന്ന് അറിയിച്ചത്.
 
 
പ്രതി ഉദ്ധരിച്ച 5 ഡോളര്‍ 95 സെന്റ് വില 3 എം ചാര്‍ജ് ചെയ്യുന്നതില്‍ 560% കൂടുതലാണ്. 3 എംന്റെ  വില 1 ഡോളര്‍ 2 സെന്റ് മുതല്‍ 1 ഡോളര്‍ 31 സെന്റാണ്. ന്യൂയോര്‍ക്ക് സിറ്റി പ്രതിയാക്കിയിരിക്കുന്നത് ഒരു സാങ്കല്‍പിക നാമമായ ജോണ്‍ ഡോ ആണ്. സിറ്റിയുടെ ആശുപത്രികളില്‍ ഐസിയുവില്‍ രോഗികള്‍ ധാരാളമായപ്പോള്‍ ശ്വാസോച്ഛാസ സഹായിയായ മാസ്‌കുകളെകുറിച്ച് തീവ്രമായ അന്വേഷണം ആരംഭിച്ചു. 20 മില്യന്‍ മാസ്‌കുകള്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ അത് നേരിട്ടു കാണണമെന്നും പണം എങ്ങനെയാണ് എത്തിക്കേണ്ടത്. ഒരു ക്വോട്ട് അയയ്ക്കാമോ, എന്താണ് കമ്പനിയുടെ പേര് എന്നെല്ലാം തിരക്കി താന്‍ ഇമെയില്‍ അയച്ചതായി സിറ്റിയുടെ ചീഫ്  പ്രൊക്യുയര്‍മെന്റ് ഓഫിസര്‍ ഡാനിയേല്‍ സൈമണ്‍ പറഞ്ഞു.
 
3 എം ന്റെ പേരില്‍ വഞ്ചനാപൂര്‍വം ബിസിനസ് ഇടപാടുകള്‍ നടത്തി കമ്പനിയുടെ സല്‍പ്പേര് നശിപ്പിക്കുവാനും വ്യക്തിപരമായി  ലാഭം ഉണ്ടാക്കുവാനും ശ്രമിക്കുകയാണ് ചെയ്തതെന്ന് വ്യവഹാരത്തില്‍ ആരോപിക്കുന്നു.
 
യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ ഹോസ്പിറ്റലുകള്‍ വലിയ വില നല്‍കി പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റുകള്‍ (പിപിഇസ്) വാങ്ങിക്കേണ്ടി വന്നു, കാരണം വില്‍പനക്കാര്‍ ലഭ്യമായ ചരക്കുകളെല്ലാം വാങ്ങി വലിയ വിലയ്ക്കു വില്‍ക്കുകയാണെന്നു പറഞ്ഞു. 50 സെന്റ് വിലയുള്ള മാസ്‌ക്  6 ഡോളറിന് വില്‍ക്കുന്ന കാര്യവും എടുത്തു പറഞ്ഞു.
 
മിനിസോട്ട ആസ്ഥാനമായ 3 എം ഈയിടെ ന്യൂയോര്‍ക്കിലും കലിഫോര്‍ണിയയിലും ഫ്‌ലോറിഡയിലും 3 എമ്മിന്റെ പേരില്‍ വ്യാജ ബിസിനസ് നടത്തുന്നവര്‍ക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്തു. ഈ അപരന്മാരെല്ലാം കമ്പനി ഉല്‍പന്നങ്ങള്‍ വിലകൂട്ടി വില്‍ക്കുകയായിരുന്നു എന്നാണ് കേസുകളില്‍ ആരോപിക്കുന്നത്.
 
കൊറോണ വൈറസ് പടരുന്ന ഇക്കാലത്ത് സാധനങ്ങളുടെ വിലയില്‍  വഞ്ചന കാട്ടുന്നവര്‍ക്കെതിരെ യുദ്ധം ചെയ്യുകയാണ് പ്രഥമ ലക്ഷ്യമെന്ന് ഡാലസിലെ യുഎസ് അറ്റോണി എറിന്‍ നീലി കോക്‌സ് പറഞ്ഞു. എര്‍വിങ് കമ്പനിക്കെതിരെ ഫെഡറല്‍ കുറ്റം ചാര്‍ത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.