You are Here : Home / USA News

ബിജുവിനുവേണ്ടി പ്രാര്‍ത്ഥനാ കൂട്ടായ്മയും, അനുശോചന യോഗവും

Text Size  

Story Dated: Friday, April 03, 2020 12:57 hrs UTC

 
അനിയന്‍ ജോര്‍ജ്, ന്യൂജഴ്‌സി
 
ന്യൂയോര്‍ക്കുകാരെ മാത്രമല്ല, അമേരിക്കയിലുള്ള എല്ലാ മലയാളികളേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച, ദുഖത്തിലാഴ്ത്തിയ സംഭവമാണ് 47-കാരനായ തോമസ് ഡേവിന്റെ (ബിജു) നിര്യാണം. കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലായ ബിജു, കുടുംബത്തോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും ഈ ലോകത്തോടു തന്നെയും കഴിഞ്ഞ ചൊവ്വാഴ്ച യാത്ര പറഞ്ഞു.
 
കോവിഡ് 19-ന്റെ നിയന്ത്രണങ്ങളാല്‍ നല്ലൊരു യാത്രയയപ്പ് നല്‍കുവാന്‍ കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ കഴിയാത്ത സാഹചര്യത്തില്‍ ബിജുവിന്റെ ആത്മശാന്തിയ്ക്കായി അമേരിക്കന്‍ മലയാളികളും കുടുംബാംഗങ്ങളും ഒത്തൊരുമിച്ച് ടെലി കോണ്‍ഫറന്‍സിലൂടെ ഏപ്രില്‍ 5-നു ഞായറാഴ്ച പ്രാര്‍ത്ഥിക്കുകയാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഡയോസിസ് മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ നിക്കളാവോസ് തിരുമേനി പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കും. സീറോ മലബാര്‍ സഭ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, മാര്‍ത്തോമാ സഭ എപ്പിസ്‌കോപ്പ ഡോ. ഐസക്ക് മാര്‍ ഫീലക്‌സിനോസ് എന്നീ മേലധ്യക്ഷന്മാര്‍ പരേതനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കും. 
 
തുടര്‍ന്നു നടക്കുന്ന അനുശോചന യോഗത്തില്‍ ബന്ധുമിത്രാദികള്‍, കമ്യൂണിറ്റി ലീഡേഴ്‌സ് എന്നിവര്‍ക്ക് അനുശോചന സന്ദേശം നല്‍കുവാനുള്ള അവസരമുണ്ടായിരിക്കും.
 
 
മലയാളി ഹെല്‍പ്പ് ലൈന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന നമ്പരില്‍ ബന്ധപ്പെടണം.
 
Tel: 1- 301 715 8692.
1-929 205 6099 (NY)
Meeting ID: 310 165 332.
Date: Sunday, April 5, 2020.
Time: 6 PM (EJ)
 
ബന്ധുക്കളുമായി ബന്ധപ്പെടുന്നതിനു എബി ഡേവിഡ് (516 503 3579), തോമസ് ജോണ്‍ (516 312 5710), തോമസ് ഉമ്മന്‍ (ഷിബു) 516 859 2531, മാത്യു ജോഷ്വാ (ബോബി ) 646 261 6314, ഷെറിന്‍ ഏബ്രഹാം (516 312 5849), ബിനു കൊപ്പാറ (516 993 1355).
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.