You are Here : Home / USA News

കോവിഡ് 19 പ്രതിരോധത്തിന് ഇന്ത്യക്ക് 2.9 മില്യൻ ഡോളറിന്റെ അമേരിക്കൻ സഹായം

Text Size  

Story Dated: Tuesday, March 31, 2020 12:13 hrs UTC

പി.പി.ചെറിയാൻ വാഷിങ്ടൻ ∙ കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങൾ രൂക്ഷമായിരുന്നിട്ടും സുഹൃദ് രാജ്യങ്ങളെ സഹായിക്കുന്നതിനു ട്രംപ് ഭരണകൂടം പ്രകടിപ്പിക്കുന്ന ആത്മാർത്ഥത പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. ഇന്ത്യയിൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനു സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണയും സാമ്പത്തിക സഹായവും അമേരിക്ക പ്രഖ്യാപിച്ചു. 2.9 മില്യൺ ഡോളറാണ് അമേരിക്ക ഇന്ത്യാ ഗവൺമെന്റിന് നൽകുന്നത്. അമേരിക്കൻഅമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും ഇതു കാരണമാകും. കൊറോണ വൈറസിനെതിരെ വിവിധ രാജ്യങ്ങൾ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് അമേരിക്ക 274 മില്യൺ ഡോളറിന്റെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്.വേൾഡ് ഹെൽത്ത് ഓർഗനൈസേഷനെയാണ് ഈ തുക വിതരണം ചെയ്യുന്നതിന് ഏൽപിക്കുക. 274 മില്യനിൽ 100 മില്യൻ എമർജൻസി ഹെൽത്ത് അസിസ്റ്റൻസായും ,110 മില്യൻ ഹുമനിറ്റേറിയൻ അസിസ്റ്റൻസായും, 64 മില്യൻ യുഎൻ റഫ്യുജി ഏജൻസിക്കുമായി നൽകും. ഇന്ത്യക്ക് നൽകുന്ന 2.9 മില്യൻ ഡോളർ ലബോറട്ടറി വികസനത്തിനും ടെക്നിക്കൽ വിദഗ്ദർക്കുമാണ്.പാക്കിസ്ഥാനും, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾക്ക് കഴിഞ്ഞ 20 വർഷമായി അമേരിക്ക ആരോഗ്യ വികസനത്തിനായി 18.4 ബില്യൻ ഡോളർ നൽകിയിരുന്നു. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷനാണ് ഈ വിവരങ്ങൾ ത്തിനായി 18.4 ബില്യൻ ഡോളർ നൽകിയിരുന്നു. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷനാണ് ഈ വിവരങ്ങൾ ത്തിനായി 18.4 ബില്യൻ ഡോളർ നൽകിയിരുന്നു. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷനാണ് ഈ വിവരങ്ങൾ മാധ്യമങ്ങൾക്കു നൽകിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.