You are Here : Home / USA News

സൊളസ് ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ് കാലിഫോര്‍ണിയയില്‍ നടന്നു

Text Size  

Story Dated: Thursday, November 21, 2019 03:10 hrs UTC

 

ജോയിച്ചന്‍ പുതുക്കുളം
 
സണ്ണിവേയ്ല്‍, കാലിഫോര്‍ണിയ: സൊളസ് ചാരിറ്റീസിന്റെ ധനശേഖരാര്‍ഥം നടത്തുന്ന വാര്‍ഷിക ബാങ്ക്വറ്റ് ഇത്തവണ കാലിഫോര്‍ണിയയിലെ സണ്ണിവേലിലെ കമ്യൂണിറ്റി സെന്ററില്‍ വച്ച് നവംബര്‍ 16ന് നടന്നു. രോഗബാധിതരായ കുട്ടികള്‍ക്കും, അവരെ പരിചരിക്കാന്‍ നിരന്തരം കഷ്ടപ്പെടുന്ന മാതാപിതാക്കള്‍ക്കും സാന്ത്വനമേകുക എന്ന ലക്ഷ്യത്തോടെ തൃശൂര്‍ ആസ്ഥാനമായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സോളസ്. പ്രശസ്ത ജനസേവക ശ്രീമതി ഷീബ അമീര്‍ ആണ് സൊളസ് സ്ഥാപിച്ചതും ഇപ്പോഴത്തെ സെക്രട്ടറിയും. അമേരിക്കയില്‍ നിന്ന് സൊളസിനെ സഹായിക്കുന്നവരുടെ കൂട്ടായ്മ ആണ് സോളസ് ചാരിറ്റീസ്.
 
ഡോ. അനില്‍ നീലകണ്ഠന്‍ "സോഷ്യല്‍ ഇമ്പ്‌ളിക്കേഷന്‍സ് ഓഫ് ക്രൊണിക്ക് ഇല്‍നസ്" എന്ന വിഷയത്തെക്കുറിച്ച് കീനോട്ട് പ്രഭാഷണം ചെയ്തു.  ആഗ്‌നല്‍ കോക്കാട്ട് സൊളസ് ചാരിറ്റീസിന്റെ ബഡ്ജറ്റും ഭാവിപരിപാടികളും അവതരിപ്പിച്ചു. ട്രഷറര്‍ സുപ്രിയ വിശ്വനാഥന്‍ സൊളസിന്  ധനസഹായം എത്തിക്കാവുന്ന രീതികള്‍ വിശദീകരിച്ചു. സൊളസിനു വേണ്ടി ധനശേഖരണം നടത്തിയ അനുഭവങ്ങള്‍ പലരും ചടങ്ങില്‍ പങ്കുവയ്ക്കുകയുണ്ടായി.
 
ബാങ്ക്വറ്റിന്റെ പ്രധാന ആകര്‍ഷണം വോളണ്ടിയര്‍മാര്‍ ഉണ്ടാക്കിയ കേരള ഭക്ഷണം ആയിരുന്നു. കപ്പ പുഴുക്ക്, സാല്മണ്‍ കറി, അപ്പം, വെജിറ്റബില്‍ സ്റ്റ്യൂ, ചിക്കന്‍ കറി, അരിപ്പായസം എന്നിവയാണ്  ബാങ്ക്വറ്റില്‍ വിളമ്പിയത്.
 
സാന്‍ ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയയിലെ  പ്രധാന മലയാളി സംഘടനകളുടെ പ്രതിനിധികള്‍, വനിത പ്രസിഡന്റ് ആനി പാത്തിപറമ്പില്‍, മങ്ക പ്രസിഡന്റ് ശ്രീജിത്ത് കരുത്തോടി, സിലിക്കണ്‍ വാലി ലയണ്‍സ് ക്‌ളബ്ബ് ഗവര്‍ണര്‍ ജയിംസ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ വച്ച് സൊളസിന്  സംഭാവനകള്‍ കൈമാറുകയും സംസാരിക്കുകയും ചെയ്തു.
 
ഉമ മാവേലിയുടെ ഭരതനാട്യം, ഭൈരവി നെടുങ്ങാടിയുടെ മോഹിനിയാട്ടം,
അമല തേക്കാനത്ത്, സുദേഷ് പൊതുവാള്‍, ഫെമി പ്രസീദ്, രഞ്ജിനി രാജീവ്, ആലാപ് രാഗ്  തുടങ്ങിയവരുടെ ഗാനങ്ങള്‍ തുടങ്ങിയവയും ബാങ്ക്വറ്റില്‍ അവതരിക്കപ്പെട്ടു. വിനോദ് നാരായണ്‍ (ബല്ലാത്ത പഹയന്‍) ചെയ്ത “ലാഫ് വെന്‍ യു ഫെയില്‍” എന്ന സ്റ്റാന്‍ഡപ്പ് ആണ് പരിപാടിക്ക് പരിസമാപ്തി കുറിച്ചത്. സാന്‍ ഫ്രാന്‍സിസ്‌ക്കൊ ബേ ഏരിയ ചാപ്റ്റര്‍ പ്രസിഡന്റ് റോയ് ജോസ് കൃതഞ്ജത രേഖപ്പെടുത്തി.
 
വിശദാംശങ്ങള്‍ക്കും സൊളസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനും  ബന്ധപ്പെടുക:  ഇമെയില്‍   info@solacecharities.org, ഫോണ്‍: തോമസ്  4084808227, റോയ്  4089301536.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.