You are Here : Home / USA News

സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് ദേവാലയ ദശവര്‍ഷാഘോഷങ്ങള്‍ വര്‍ണ്ണാഭമായി

Text Size  

Story Dated: Tuesday, November 19, 2019 03:28 hrs UTC

സാന്‍ഫ്രാന്‍സിസ്‌കോ: സെന്റ് തോമസ് സീറോ മലബാര്‍ സാന്‍ഫ്രാന്‍സിസ്‌കോ ദേവാലയത്തിന്റെ ദശവര്‍ഷാഘോഷങ്ങള്‍ ഒക്ടോബര്‍  17നു ചിക്കാഗോ ആര്‍ച്ചു ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന റാസ കുര്ബാനയോടു കൂടി ഗംഭീരമായി പര്യവസാനിച്ചു. 

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ എല്ലാ  ഇടവക ഭവനങ്ങളും  വെഞ്ചെരിക്കുകയും എല്ലാ ഭവനങ്ങളിലൂടെ  വചന പേടക പ്രയാണം നടത്തുകയും ചെയ്തിരുന്നു. കൂടാതെ,  ഈ കഴിഞ്ഞ വര്‍ഷം പലപ്പോഴായി താഴെ പറയുന്ന നാനാവിധ പരിപാടികളും നടന്നു : 
* അഞ്ഞൂറ്റിഅന്‍പതോളം വരുന്ന ഇടവക കുടുംബങ്ങളുടെ  ഫോട്ടോയോട് കൂടിയ ബഹുവര്‍ണ പാരിഷ് ഡയറക്ടറി (സുവനീര്‍) പുറത്തിറക്കി. 
* പത്താം വര്‍ഷത്തിന്റെ സ്മരണാര്‍ത്ഥം  പുറത്തിറക്കിയ  ടിഷര്‍ട്ട് എല്ലാ ഇടവകാംഗങ്ങള്‍ക്കും നല്‍കി.
* പത്താം വര്‍ഷത്തിലെ ഇരട്ടി മധുരം പോലെ 2019 ജൂലൈ 4നു ദുക്‌റാന തിരുന്നാള്‍ ദിനത്തില്‍   ഈസ്റ്റ് ബേ മിഷന്‍ (സെന്റ് തെരേസാ ഓഫ് കല്‍ക്കട്ട മിഷന്‍) ഉല്‍ഘടനം ചെയ്യപ്പെട്ടു.  
* ഹൈസ്കൂള്‍ ഗ്രാജ്വേറ്റ്‌സിനെ  പ്രത്യേകം അനുമോദിച്ചു കൊണ്ടുള്ള യോഗം നടന്നു .
* കലാകായിക ഭക്ഷ്യ മേളകളും  ഇടവകതല വിനോദയാത്രയും സംഘടിപ്പിച്ചു. 
* വാര്‍ഡ് തലത്തിലുള്ള ബാസ്കറ്റ്‌ബോള്‍ / വോളീബോള്‍ മത്സരങ്ങള്‍ നടത്തി. 
* വാര്‍ഡ് തലത്തിലുള്ള ബൈബിള്‍ ക്വിസ് മത്സരങ്ങള്‍.
* സെല്‍ഫോണ്‍ ഫോട്ടോഗ്രാഫി മത്സരങ്ങള്‍
* കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി ഉള്ള സെമിനാറുകള്‍. 
* മിഡില്‍ & ഹൈസ്കൂള്‍ സ്കൂള്‍ കുട്ടികള്‍ക്കായുള്ള ഡിബേറ്റ് മത്സരങ്ങള്‍

പത്താം  വര്‍ഷാഘോഷങ്ങളുടെ ഗ്രാന്റ് ഫിനാലേ  "KOINONIA" ഒക്ടോബര്‍ 16,17 തീയതികളില്‍ നടത്തി. ഒക്ടോബര്‍ 16നു വിശിഷ്ടാതിഥികളുടെ സാനിധ്യത്തില്‍ കണ്ണഞ്ചിക്കുന്ന ദൃശ്യ വിസ്മയം തീര്‍ത്ത പ്രദിക്ഷണവും കലാസാംസ്കാരിക പരിപാടികളും അരങ്ങേറി. ഇടവകാംഗങ്ങളുടെ വാര്‍ഡ് തലത്തിലുള്ള പ്രദിക്ഷണം, അതാതു വാര്‍ഡുകള്‍ക്കു തങ്ങളുടെ മധ്യസ്ഥരായ വിശുദ്ധരെ മഹത്വപ്പെടുത്താനുള്ള അവസരങ്ങളായി. അതേ സമയം കേരളീയ സംസ്ക്കാരത്തിന്റെയും  സീറോമലബാര്‍ പാരമ്പര്യത്തിന്റെയും നേര്‍ക്കാഴ്ചയുമായി.  ഇടവക വികാരി ഫാ ജോര്‍ജ് ഏട്ടുപറയിലിന്റെ സ്വാഗത പ്രസംഗത്തോടു കൂടെ ആരംഭിച്ച യോഗത്തില്‍  മാര്‍ ജേക്കബ് അങ്ങാടിയത്തു അധ്യക്ഷ പ്രസംഗം നടത്തി. റവ.ഫാ. ജോണിക്കുട്ടി പുലിശേരി (Eparchial Chancellor) അനുമോദന പ്രസംഗം നടത്തി. തദ്ദേശീയ അജപാലകരായ Bishop Oscar Cantu ( SanJose diocese), Bishop Michael Charles Barber (O akland diocese) എന്നിവരുടെ അനുമോദന പ്രസംഗങ്ങളില്‍  സിറോ മലബാര്‍ സഭാമക്കളെ പറ്റിയുള്ള അമേരിക്കന്‍ ജനതയുടെ ശുഭ പ്രതീക്ഷകള്‍ വ്യക്തമായിരുന്നു.

മുന്‍കാല വികാരിമാരുടെ പ്രസംഗങ്ങള്‍ പത്തുവര്‍ഷങ്ങളുടെ ഓര്‍മ പുതുക്കലായിരുന്നു.  ഫാ. ജിമ്മി തോട്ടപ്പള്ളി ( മിഷന്‍ ഡയറക്ടര്‍), ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ (ആദ്യ വികാരി), ഫാ. ജോജി കണിയാമ്പടിക്കല്‍ (രണ്ടാം വികാരി) എന്നിവര്‍ പ്രസംഗിച്ചു. മുന്‍കാല കൈക്കാരന്‍മാരെയും, വിവാഹ വാര്‍ഷികത്തിന്റെ 25 / 50 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നവരെയും, സ്‌റ്റെന്റ് തോമസ് പ്രീസ്കൂള്‍ മുന്‍കാല ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും  പ്രത്യേകം ആദരിച്ചു. ഇടവകയുടെ പുതിയ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. ഒപ്പം ദശവര്‍ഷ സുവനീര്‍ /ഡയറക്ടറി പ്രകാശനം ചെയ്തു. തുടര്‍ന്ന് അരങ്ങേറിയ കൊയ്‌നോനിയ കലാ സാംസ്ക്കാരിക വിരുന്നു ഇടവകാംഗങ്ങളുടെ പ്രതിഭയുടെ മിന്നലാട്ടമായി.

നവംബര്‍ 17നു ഞായറഴ്ച റാസ കുര്‍ബ്ബാനയ്ക്ക് ശേഷം, ഒരു വര്‍ഷത്തോളമായി  വീടുകളിലും പള്ളിയിലും  എല്ലാ ദിവസവും നിരന്തരം  ഉരുവിട്ടിരുന്ന  പത്താം വര്‍ഷ ആഘോഷങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന ആ മദ്ധ്യസ്ഥ  പ്രാര്‍ത്ഥന  ഒരിക്കല്‍ കൂടി പ്രാര്‍ത്ഥിച്ചു കൊണ്ട് സ്‌നേഹവിരുന്നിനു വേണ്ടി ഇടവകാംഗങ്ങള്‍ പിരിഞ്ഞപ്പോള്‍ പത്താം വര്‍ഷം എല്ലാവര്‍ക്കും അവിസ്മരണീയമായ ഒരു അനുഭവമായി.

പത്താം വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി  വിശുദ്ധ നാട്ടിലേക്കുള്ള തീര്‍ത്ഥാടനവും വികാരിയച്ചന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. എല്ലാ വര്‍ഷവും എന്ന പോലെ താങ്ക്‌സ് ഗിവിംഗ്/ക്രിസ്തുമസ് വിരുന്നും ഭവനരഹിതരായ സഹോദരങ്ങള്‍ക്ക് വേണ്ടി സെന്റ് തോമസ് സീറോ മലബാര്‍ സാന്‍ഫ്രാന്‍സിസ്‌കോ ദേവാലയം ഒരുക്കിയിട്ടുണ്ട്.

"സഹോദരര്‍ ഏകമനസ്കരായി  ഒരുമിച്ചുവസിക്കുന്നത് എത്ര  വിശിഷ്ടവും സന്തോഷപ്രദവുമാണ്!" (സങ്കീര്‍ത്തനങ്ങള്‍ 133:1)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.