You are Here : Home / USA News

പ്രവര്‍ത്തന മികവിന്റെ അംഗീകാരവുമായി രേഖാ ഫിലിപ്പ് ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

Text Size  

Story Dated: Thursday, November 07, 2019 04:14 hrs UTC

ഫോമാ എന്ന അന്താരാഷ്ട്ര സംഘടനയുടെ വിവിധ മേഖലകളില്‍ തന്റെ സംഘടന പാടവവും , കാര്യക്ഷമതയും മുന്‍നിര്‍ത്തിയുള്ള തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ മികച്ച സംഘാടക എന്ന ഖ്യാതി നേടിയ ശ്രീമതി രേഖ ഫിലിപ്പ് ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.

അമേരിക്കയിലെ ആദ്യകാല അസ്സോസിയേഷനുകളില്‍ ഒന്നായ ഫിലാഡല്‍ഫിയയിലെ കലാ എന്ന മലയാളി അസോസിയേഷന്‍ ജനറല്‍ സെക്രെട്ടറി ആയി പ്രവര്‍ത്തിക്കുകയും അതുവഴി ഫോമായില്‍ വരുകയും ഉണ്ടായി. 2015- 2016 കാലയളവില്‍ കലയുടെ നേതൃത്വത്തില്‍ നിന്ന് കൊണ്ട് US വോട്ടേഴ്സ് റെജിസ്‌ട്രേഷന്‍, US ഇലക്ഷന് ഡിബേറ്റ്, കുട്ടികള്‍ക്ക് വേണ്ടി വിവിധ മത്സരങ്ങള്‍ അടങ്ങുന്ന വസന്തോത്സവം എന്നിവ ഫിലാഡല്‍ഫിയയില്‍ സംഘടിപ്പിച്ചു.

2014- 2016- ഇല്‍ ഫോമാ നാഷണല്‍ കമ്മിറ്റിയില്‍ വനിതാ പ്രധിനിധി ആയി പ്രവര്‍ത്തിച്ച രേഖ, മയാമി കണ്‍വെന്‍ഷനില്‍ യുവ എഴുത്തുകാര്‍ക്കുള്ള മത്സരം, വനിതാരത്നം മുതലായവയുടെ പ്രവര്‍ത്തന വിജയങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ചു. ഫോമയുടെ പരിപാടികളില്‍ വനിതകളെയും കുട്ടികളെയും ഉള്‍പെടുത്താന്‍ രേഖ പ്രേത്യേകം ശ്രദ്ധിച്ചിരുന്നു.

2016-2018 കാലയളവില്‍ ഫോമാ വനിതാ പ്രധിനിധി ആയി മികച്ച ഭൂരിപക്ഷത്തോടെ കൂടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സാന്ത്വനം എന്ന പ്രൊജക്റ്റ് രൂപികരിച്ചു നമ്മുടെ സമൂഹത്തില്‍ മാനസീക ആരോഗ്യത്തെപ്പറ്റി ബോധവത്കരണം നടത്തുകയും, സഹായം അവശയമുള്ളവര്‍ക്കു അതിനുള്ള വഴി നിര്‍ദേശിക്കുകയും ചെയ്തു. മിഡ്- അറ്റ്‌ലാന്റിക് റീജിയന്‍ വനിതാ ഫോറം രൂപീകരിച്ച , ഫോമാ നഴ്‌സിംഗ് സ്‌കോളര്‍ഷിപ് , പാലിയേറ്റീവ് കെയര്‍ എന്നി നാഷണല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കി.

ബിയോടെക്‌നോളജിയില്‍ മാസ്റ്റേഴ്‌സ് ബിരുദധാരിയും , പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ കോംപ്ലിയന്‍സ് ലീഡ് ആയി ജോലിചെയ്യുന്ന രേഖ അറിയപ്പെടുന്ന എഴുത്തുകാരിയും, സാമൂഹികപ്രവര്‍ത്തയുമാണ്.
ഇപ്പോള്‍ ഫോമാ അഡ്വൈസറി കൌണ്‍സില്‍ സെക്രട്ടറി ആയി സേവനം അനുഷ്ഠിക്കുന്നു.

തന്റേതായ വേറിട്ട പ്രവര്‍ത്തന ശൈലിയിലൂടെ കര്‍മ്മമണ്ഡലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച രേഖ ഫിലിപ്പിന്റെ സ്ഥാനാര്‍ത്ഥിത്വം തന്റെ മാതൃ സംഘടനയായ കേരള സമാജം ഓഫ് ന്യൂ ജേഴ്സി പിന്തുണക്കുന്നു എന്നും, 2020-2022 കാലയളവില്‍ രേഖ ഫോമായ്ക്കു വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും എന്നും KSNJ പ്രെസിഡന്റും, സെക്രെട്ടറിയും മറ്റു സംഘടന ഭാരവാഹികളും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.