You are Here : Home / USA News

ട്രൈസ്‌റ്റേറ്റ് കേരളാഫോറത്തിന്റെ കേരളദിനാഘേഷം: ഗാന്ധിയന്‍ പഠനങ്ങള്‍ക്ക് ഇന്ന് പ്രസക്തി: പ്രൊഫസര്‍ ദിവ്യ നായര്‍

Text Size  

Story Dated: Monday, November 04, 2019 02:47 hrs UTC

ഫിലാഡല്‍ഫിയ: കേരള പിറവിയുടെ 63ാം വാര്‍ഷികം ഫിലാഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ  ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം  ഒക്‌ടോബര്‍ 26-നു് ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ പമ്പ ഇന്ത്യന്‍ കമ്മണിറ്റി സെന്ററില്‍ ആഘോഷപുര്‍വ്വം കൊണ്ടാടി.
 
ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ ജോഷി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച സാംസ്‌ക്കാരിക സമ്മേളനത്തില്‍  അതിഥിയായെത്തിയ ലിങ്കന്‍ യുണിവേഴ്ിറ്റി പ്രൊഫസര്‍ ദിവ്യ നായര്‍ മുഖ്യ പ്രഭാഷണം നടത്തി.  
 
സമകാലിക കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ജാതീയ വേര്‍തിരുവുകളും അതിലൂടെയുള്ള രാഷ്ട്രീയ മുതലെടുപ്പുകളും, ഗാന്ധിയന്‍ സിദ്ധാന്തങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള ഒരുകാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അഹിംസ മാര്‍ഗ്ഗത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം ഐക്യകേരള രൂപീകരണത്തിന് പ്രചോദനം ആയിട്ടുണ്‍ടെന്നും പറഞ്ഞു.
 
ഗാന്ധിയന്‍ പഠനങ്ങളില്‍ ആകൃഷ്ടനായ അമേരിയ്ക്കയിലെ സിവില്‍ റൈറ്റ് ലീഡറായിരുന്ന മാര്‍ട്ടീന്‍ ലൂഥര്‍ കിംഗ് 1953- ല്‍  ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ തിരുവനന്തപുരത്ത് എത്തിയിരുന്നെന്നും അവര്‍ പറയുകയുണ്‍ടയി.
 
ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ  കമ്മ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡ്  മുഖ്യ അതിഥി പ്രൊഫസര്‍ ദിവ്യ നായരില്‍ നിന്ന്  മാത്യൂ ഇടിച്ചാണ്‍ടി ഏറ്റുവാങ്ങി.  യൂണിവേഴ്‌സിറ്റി പഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്‍ടുന്ന മാര്‍ഗ്ഗനിര്‍ദേശം നല്‍കുകയും, ഒരോരുത്തരുടെയും അഭിരുചിക്കിണങ്ങുന്ന വിദ്യഭ്യാസ പാത തിരഞ്ഞെടുക്കുന്നതിനു വേണ്‍ടുന്ന നിര്‍ദേശങ്ങള്‍ നിസ്വാര്‍ത്ഥമായി നല്‍കുന്ന മാത്യൂ ഇടിച്ചാണ്‍ടിയുടെ സേവനങ്ങളായാണ്  ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ആദരിച്ചത്.
 
സാംസ്‌ക്കാരിക സമ്മേളനത്തില്‍ കേരളദിന ആഘോഷ കമ്മറ്റി ചെയര്‍മാന്‍ സുധ കര്‍ത്ത ഏവരെയും സ്വാഗതം ചെയ്തു. സംഘടന പ്രതിനിധികളായ മോഡി ജേക്കബ്
 (പമ്പ), ജോബി ജോര്‍ജ്ജ് (കോട്ടയം അസ്സോസിയേഷന്‍),ജീമോന്‍ ജോര്‍ജ്ജ് (ഏഷ്യന്‍ അഫേഴ്‌സ്) തോമസ് പോള്‍ (ഫ്രണ്‍ട്‌സ് ഓഫ്  തിരുവല്ല), സുരേഷ് നായര്‍ (എന്‍.എസ്.എസ്.  ഓഫ് .പി.എ.),ജോര്‍ജ്ജ് നടവയല്‍,  (കേരളാ സാഹിത്യവേദി), ടി.ജെ തോംസണ്‍, റേണി വറുഗീസ്, രാജന്‍ സാമുവല്‍ എന്നിവര്‍ കേരളദിനാശംസകള്‍ നേര്‍ന്നു. ജോര്‍ജ്ജ് ഓലിക്കല്‍ പൊതുയോഗം നിയന്ത്രിച്ചു.
 
 കേരളത്തനിമയാര്‍ന്ന കലാസംസ്‌ക്കാരിക പരിപാടികള്‍ക്ക് സുമോദ് നെല്ലിക്കാലയും സുധ കര്‍ത്തയും നേതൃത്വം നല്‍കി. സിംഗ് എലോങ് കരോക്കി പരിപാടിയില്‍ നിരവധിപേര്‍ ഗാനങ്ങളും കവിതകളും ആലപിച്ച്  കേരളദിനാഘോഷത്തിന് ചാരുതയേകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.