You are Here : Home / USA News

വാക്കുകൾ കോർത്തിണക്കി വാർത്തയാക്കുന്ന ഫോമാ ന്യൂസ് ടീം.

Text Size  

Story Dated: Friday, October 25, 2019 02:58 hrs UTC

 
 
ഡാളസ്: ഫോമായുടെ പന്ത്രണ്ട്  റീജിയനുകളിലായി നിത്യേന സംഭവിക്കുന്ന പരിപാടികളുടെ വിശദാംശങ്ങൾ  ചടുലതയോടെ മാധ്യമങ്ങൾക്കു എത്തിക്കുകയും, മുഖ്യധാരാ മാധ്യമങ്ങൾ വഴി നേരിട്ട് അമേരിക്കൻ മലയാളികളിലേക്കും, ലോകമലയാളികളിലേക്കും  അതിന്റെ തനിമ ഒട്ടും ചോരാതെ കൃത്യമായി എത്തിക്കുന്നതിൽ ഫോമാ ന്യൂസ് ടീമും, അതിനു ചുക്കാൻ പിടിക്കുന്ന ഫോമായുടെ പബ്ലിക് റിലേഷൻസ് ഓഫീസർ പന്തളം ബിജു തോമസും അർത്ഥശങ്കക്കിടയില്ലാതെ അഭിനന്ദനം അർഹിക്കുന്നതായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ അറിയിച്ചു.
 
ഫോമായുടെ ചരിത്രത്തിൽ ആദ്യമായാണ്, പബ്ലിക് റിലേഷൻ ഒഫീസറിന്റെ നേതൃത്വത്തിൽ ഒരു ഫോമാ ന്യൂസ് ടീം രൂപീകരിക്കുന്നത്. ഫോമായുടെ വിവിധ റീജിയനുകളിൽ നിന്നും  ഇതിനായി ഓഫീസറന്മാരെ നിയമിച്ചു. അതാതു റീജിയനിൽ നടക്കുന്ന ഫോമായുടെ ഔദ്യോഗിക തീരുമാനങ്ങളുടെയും,  പരിപാടികളുടെയും  വാർത്തകൾ, ചിത്രങ്ങളടക്കം അതിന്റെ അന്തസത്ത ചോരാതെ ഫോമായുടെ പ്രോട്ടോക്കോൾ അനുസരിച്ച് പ്രൂഫ് നോക്കി എഡിറ്റ് ചെയ്തു നിലവാരമുള്ള വാർത്തകളാക്കി മാറ്റുന്ന ഒരു വലിയ പ്രവർത്തനമാണ് പബ്ലിക് റിലേഷൻസ് ഓഫീസ് ചെയ്തുകൊണ്ടിരിക്കുന്നത്. വാർത്തകളായി ജനിക്കുന്ന വിശേഷങ്ങൾ നിരവധി സോഷ്യൽ മീഡിയയിൽ കൂടിയും നമ്മളിലേക്ക് എത്തുന്നുണ്ട്. ഇംഗ്ളണ്ട്, യൂറോപ്, ആസ്‌ട്രേലിയ മുതലായ രാജ്യങ്ങളിലെ മലയാളം മാധ്യമങ്ങളിലും ഈ വാർത്തകൾ പ്രസിദ്ധീകരിക്കുന്നുണ്ട്.
 
ഫോമായുടെ ഔദ്യോഗിക കാര്യങ്ങൾ മാത്രമാണ് പബ്ലിക് റിലേഷൻസ്  ഓഫീസ്  കൈകാര്യം ചെയ്യുന്നത്.  പ്രസിഡന്റും, സെക്രെട്ടറിയും സാക്ഷ്യപ്പെടുത്തിയ വാർത്തകൾ മാത്രമേ ഈ ഓഫീസിൽ നിന്നും പത്രകുറിപ്പുകളായി പുറത്തിറക്കാറുള്ളു. ഫോമായുടെ എന്തെങ്കിലും ബോഡി,   ഔദ്യോഗികമായി തീരുമാനമെടുക്കാത്ത വിഷയങ്ങൾ, വാർത്തകളായി പ്രചരിക്കുന്നുണ്ടങ്കിൽ അത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണ്. രാജു ശങ്കരത്തിൽ,  ബിന്ദു റ്റിജി, ഡോക്ടർ സാം ജോസഫ്, ഷോളി കുമ്പിളിവേലി, രവിശങ്കർ എന്നിവർ പല റീജിയനുകളിൽ നിന്നുമുള്ള  വിവിധതരം വാർത്തകൾ കൈകാര്യം ചെയ്തുകൊണ്ട്  ഫോമാ ന്യൂസ് ടീം അംഗങ്ങളായി ലാഭേശ്ചയില്ലാതെ  പ്രവർത്തിക്കുന്നു. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.