You are Here : Home / USA News

സാധക എന്റർടൈൻമെന്റ് ഒരുക്കുന്ന സാധക മ്യൂസിക് ബാൻഡിന്റെ ഉത്ഘാടനം ഒക്ടോബർ 20 ന്

Text Size  

Story Dated: Wednesday, October 16, 2019 04:37 hrs UTC



ന്യൂയോർക് :  എട്ടു വർഷമായി ട്രൈസ്റ്റേറ്റ് മേഖലയിൽ (ഫിലാഡൽഫിയ  , ന്യൂജേഴ്‌സി, ന്യൂയോർക്)  വിജയകരമായി പ്രവർത്തിച്ചു വരുന്ന സാധക എന്റർടൈൻമെന്റ്  ,   സാധക മ്യൂസിക് ബാൻഡിന് തുടക്കം കുറിക്കുന്നു

അനുഗ്രഹീത ഗായകർക്കും, വളർന്നു വരുന്ന യുവപാട്ടുകാർക്കും സംഗീതത്തിന്റെ മാസ്മരികലോകത്തു തങ്ങളുടെ കഴിവ് പ്രദർശിപ്പിക്കുവാൻ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം ,  കഴിവുറ്റ പുതിയ തലമുറയിലെ ഗായകരെ വാർത്തെടുക്കുവാനും ലക്ഷ്യമിട്ടു തുടക്കം കുറിക്കുന്ന സാധക മ്യൂസിക് ബാൻഡ്  ഒരുക്കുന്ന  "Sing Hallelujah 2019"  എന്ന  ക്രിസ്ത്യൻ ഡിവോഷണൽ മ്യൂസിക്  പ്രോഗ്രാമിന്റെ  ഉത്ഘാടനം ഒക്ടോബർ 20 ന്  വൈകിട്ട് ആറു മണിക്ക് Blauvelt ന്യൂയോർക്കിലെ സൈന്റ്റ് തോമസ് ഇവാൻജെലിക്കൽ  ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. (St Thomas Evangelical  Church , 530  Western Highway  South , Blauvelt , New York 10913) .

റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ ആനി പോൾ ആണ് ഉത്ഘാടന കർമം നിർവഹിക്കുക .

സാധക മ്യൂസിക് ബാൻഡിന്റെ Sing "Hallelujah 2019"  എന്ന  ക്രിസ്ത്യൻ ഡിവോഷണൽ മ്യൂസിക്  പ്രോഗ്രാമിന്റെ  ഉത്ഘാടന ചടങ്ങിലേക്ക് എല്ലാ  സംഗീത പ്രേമികളെയും   സുസന്തോഷം  സ്വാഗതം ചെയ്യുന്നതായി സാധക സ്കൂൾ ഓഫ് മ്യൂസിക്  ഡയറക്ടർ  ശ്രീ കെ ഐ അലക്സാണ്ടർ അറിയിച്ചു

ഡിസംബർ 8 ന് ന്യൂയോർക്കിലാണ്  Sing Hallelujah 2019 ന്റ്റെ ആദ്യ പ്രോഗ്രാം . ഈ പ്രോഗ്രാമിലേക്കും എല്ലാ ആളുകളുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ശ്രീ കെ ഐ അലക്സാണ്ടർ  പറഞ്ഞു 

ഈ വർഷം  കേരളത്തിൽ അനേകം കുടുംബങ്ങളെ കണ്ണീർകടലിലാക്കിയ  പ്രളയത്തിൽ ദുരന്തം അനുഭവിക്കുന്നവർക്കായുള്ള   ധനശേഖരത്തിനായി കൂടി ഈ പ്രോഗ്രാം ലക്ഷ്യമിടുന്നതായി സാധക സ്കൂൾ ഓഫ് മ്യൂസിക്  ഡയറക്ടർ  ശ്രീ കെ ഐ അലക്സാണ്ടർ അറിയിച്ചു

വാർത്ത - ജിനേഷ് തമ്പി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.