You are Here : Home / USA News

കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (കാൻജ്) ഓണാഘോഷ ചടങ്ങുകൾ 2019 സെപ്റ്റംബർ 14 ശനിയാഴ്ച !

Text Size  

Story Dated: Thursday, September 12, 2019 02:30 hrs UTC

ജോസഫ് ഇടിക്കുള

ന്യൂ ജേഴ്‌­സി : കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌­സി (കാൻജ്)  ഓണാഘോഷ ചടങ്ങുകൾ   2019  സെപ്റ്റംബർ 14 ശനിയാഴ്ച ഈസ്റ്റ്   ബ്രോൺസ്വിക്കിലുള്ള ജോ ആൻ മജെസ്ട്രോ പെർഫോമൻസ് ആർട്സ് സെന്ററിൽ  വച്ച് നടത്തപ്പെടും. പ്രമുഖ  ഗായകനായ സതീഷ് മേനോൻ  നയിക്കുന്ന  ലൈവ് ബാൻഡിന്റെ അകമ്പടിയോടു കൂടിയുള്ള  ഗാനമേള ഓണാഘോഷ പരിപാടിയുടെ മാറ്റുകൂട്ടും . ഐഡിയ സ്റ്റാർട്ട് സിങ്ങർ ഫെയിം വില്യം ഐസക് അതിഥി ആയിരിക്കും.

താലപ്പൊലിയോടൊപ്പം ഡ്രം ബീറ്റ്‌സ് ഓഫ് ലോങ്ങ് ഐലൻഡ് അവതരിപ്പിക്കുന്ന തായമ്പകയും ഓണാഘോഷങ്ങൾക്ക് മിഴിവേകും.

കൂടാതെ ന്യൂ ജേഴ്സിയിലെ പ്രമുഖ ഡാൻസ് സ്കൂളുകളും, നർത്തകരും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെയും സംഗമ വേദിയാകും കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ ഈ വർഷത്തെ ഓണാഘോഷം, മെഗാ തിരുവാതിര പരിപാടിയുടെ മുഖ്യ ആകർഷണം ആയിരിക്കും.  
പരിപാടിയുടെ ഭാഗമായി പായസമത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നതായിരിക്കും.

ന്യൂ ജേഴ്സി, ന്യൂ യോർക്ക്, പെൻസിൽവാനിയ, കണക്ടികട്  തുടങ്ങി  എല്ലാ സംസ്ഥാനങ്ങളിലെയും  മലയാളികളെ കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ ഓണാഘോഷങ്ങളിലേക്കു സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജയൻ ജോസഫ്, ജനറൽ സെക്രട്ടറി ബൈജു വർഗീസ് , ട്രഷറർ  വിജേഷ് കാരാട്ട്  എന്നിവർ അറിയിച്ചു,
ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാർ, ജോയിന്റ് ട്രീഷറർ പീറ്റർ ജോർജ്, അജിത് പ്രഭാകർ (ചാരിറ്റി അഫയേഴ്സ്),  ടോം നെറ്റിക്കാടൻ (പബ്ലിക്‌ ആൻഡ്‌ സോഷ്യൽ അഫയേഴ്സ്), പ്രിൻസി ജോൺ (യൂത്ത് അഫയേഴ്സ്),  ജെയിംസ് ജോർജ്,  മനോജ് ഫ്രാൻസിസ് (മീഡിയ ആൻഡ്‌ കമ്മ്യൂണിക്കേഷൻ) പ്രീത വീട്ടിൽ (കൾച്ചറൽ അഫ്‌ഐയെർസ്)
കൂടാതെ  ട്രസ്റ്റി ബോർഡ് ചെയർമാന് റോയ് മാത്യുവും,  ട്രസ്റ്റി ബോർഡ് മെംബേർസ് ആയ ജയ് കുളമ്പിൽ, ജോൺ വര്ഗീസ്, സണ്ണി വാളിയാപ്ലാക്കൽ, സോഫി വിൽ‌സൺ, റെജിമോൻ എബ്രഹാം,  അലക്സ് മാത്യു, തുടങ്ങി എല്ലാവരും ആഘോഷങ്ങളുടെ വിജയത്തിന് വേണ്ടി പിന്നണിയിലുണ്ട്,

2019 ലെ കാൻജ് ഓണാഘോഷങ്ങൾ വൻവിജയമാക്കുന്നതിന് നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും  പ്രസിഡന്റ് ജയൻ ജോസഫ് അഭ്യർഥിച്ചു.

ജെയ്സൺ  അലക്സ്  മാലിനി നായർ എന്നിവരാണ്  ഈ വർഷത്തെ ഓണാഘോഷങ്ങളുടെ കൺവീനേഴ്‌സ് . അനീഷ് ഐസക്, രുഗ്മിണി പദ്മകുമാർ, ജിനു അലക്സ് എന്നിവരെ കോ കൺവീനേഴ്‌സ്  ആയും പ്രവർത്തിക്കുന്നു.

മുൻ പ്രസിഡന്റുമാരായ  അനിയൻ ജോർജ്, ജിബി തോമസ്,  സജി പോൾ, റോയ് മാത്യു, ജിബി തോമസ്, ഷീല ശ്രീകുമാർ എന്നിവരും, ദിലീപ് വർഗീസ് , പ്രസ് ക്ലബ്   പ്രസിഡന്റ് മധു കൊട്ടാരക്കര, അലക്സ് ജോൺ തുടങ്ങിയരും ഓണാഘോഷങ്ങളുടെ വിജയത്തിനായി പൂർണ പിന്തുണ നൽകുന്നു,
കിഷോർ, ആശ  വാരിയത്ത് (രംഗ് - കളേഴ്സ് ഓഫ് ആൻ അൺ ടോൾഡ് സ്റ്റോറി) ആണ് ആഘോഷങ്ങളുടെ  ഗ്രാൻഡ് സ്പോൺസർ.

കൂടുതൽ വിവരങ്ങൾക്കും എൻട്രി  ടിക്കറ്റുകൾക്കും വിളിക്കുക : ജയൻ ജോസഫ്-908-400-2635, ബൈജു വർഗീസ് – 914-349-1559, വിജേഷ് കാരാട്ട് - 540- 604-6287.

കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ വെബ്സൈറ്റിൽ  നിന്നും ടിക്കറ്റുകൾ ലഭ്യമാണ്,

സന്ദർശിക്കുക : https://www.kanj.org 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.