You are Here : Home / USA News

ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി കളത്തില്‍ സ്റ്റാന്‍ലിയ്ക്ക് മെട്രോ റീജിയന്റെ പിന്തുണ

Text Size  

Story Dated: Tuesday, August 20, 2019 03:12 hrs UTC

(കൊച്ചിന്‍ ഷാജി)
 
 
ന്യൂയോര്‍ക്ക്: ഫോമായുടെ അടുത്ത ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കളത്തില്‍ സ്റ്റാന്‍ലിയെ, ഫോമാ മെട്രോ റീജിയന്‍ ഒറ്റകെട്ടായി നാമനിര്‍ദ്ദേശം ചെയ്തു.
 
'ഫോമായുടെ ജോയിന്റ് സെക്രെട്ടറിയായും, മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റായുംവ്യക്തിമുദ്ര പതിപ്പിച്ച സ്റ്റാന്‍ലി നമുക്കെല്ലാവര്‍ക്കും  സുപരിചിതനാണ്. ഫോമായിലെ പ്രവര്‍ത്തന പരിചയവും, പ്രായത്തിന്റെ പക്വതയും, യുവത്വത്തിന്റെ ഊര്‍ജ്ജസ്വലതയും കൂട്ടിച്ചേര്‍ത്തു വിലയിരുത്തിയാല്‍, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇത്രയും മികച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക ഇന്നത്തെ സാഹചര്യത്തില്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഫോമാ മെട്രോ റീജിയന്‍ ആര്‍. വി. പി കുഞ്ഞു മാലിയില്‍ അധ്യക്ഷ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
 
ന്യൂയോര്‍ക്കിലെ ക്വീന്‍സ് വില്ലേജിലെ രാജധാനി റസ്റ്റോറന്റില്‍, ഞായറാഴ്ച വൈകിട്ട് കൂടിയ റീജിയണല്‍ മീറ്റിങ്ങില്‍ ആണ് ഈ തീരുമാനം കൈകൊണ്ടത്. റീജിയണിലെ എല്ലാ അസ്സോസിയേഷനുകളുടെയും സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. പ്രവര്‍ത്തന മികവു കൊണ്ട്  വളരെയേറെ ദേശീയ ശ്രദ്ധ നേടിയ റീജിയനും കൂടിയാണ് ഇത്. നേതാക്കളുടെ ദൗര്‍ലഭ്യം ഒട്ടും ഏശിയിട്ടില്ലാത്ത റീജിയനാണ് മെട്രോ റീജിയന്‍ എന്ന് എടുത്തു പറയേണ്ടതാണ്.
 
മെട്രോ റീജിയന്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഒറ്റക്കെട്ടായും, കൂട്ടായും പ്രവര്‍ത്തിക്കുമെന്ന് റീജിയണല്‍ സെക്രട്ടറി ജെയിംസ് മാത്യു, ട്രഷറര്‍ പൊന്നച്ചന്‍ ചാക്കോ, ഫോമാ ജനറല്‍ സെക്രട്ടറി ജോസ്എബ്രഹാം, ഫോമാ നാഷണല്‍ കമ്മിറ്റി മെംബര്‍മാരായ ബെഞ്ചമിന്‍ ജോര്‍ജ്, ചാക്കോ കോയിക്കലേത്ത്, ഫിലിപ്പ് മഠത്തില്‍,  (ജുഡീഷറി കൗണ്‍സില്‍ സെക്രട്ടറ), അഡവൈസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് ടി ഉമ്മന്‍, വൈസ് ചെയര്‍ ജോര്‍ജ് തോമസ്, വറുഗീസ് കെ ജോസഫ് (ഫോമാ ക്രെഡന്‍ഷ്യല്‍ റിവ്യൂ കമ്മിറ്റി ചെയര്‍മാന്‍), ഫോമാ മുന്‍ ജനറല്‍ സെക്രട്ടറിയും, മുന്‍ ട്രഷററുമായ ഷാജി എഡ്വേഡ്, അസോസിയേഷന്‍ പ്രസിഡന്റ്മാരായ അജിത് കൊച്ചുകുടിയില്‍ ( കെസി എ എന്‍ എ), മാത്യു തോമസ് (ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍), വിന്‍സെന്റ് സിറിയക് (കേരളം സമാജം), ജോസ് ചുമ്മാര്‍ (കേരളാ സെന്റര്‍), ബേബി ജോസ് (മലയാളീ സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്), മാത്യു തോയലില്‍ ( ലിംകാ), ഡെന്‍സില്‍ ജോര്‍ജ് (നോര്‍ത്ത് ഹെമ്പ്സ്റ്റഡ് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍), തോമസ് തോമസ് ( മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ്), ഇടിക്കുള ചാക്കോ (കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ്), ഫോമായുടെ മുന്‍ നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ഷാജി മാത്യു, മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ്മാരായ ഫ്രെഡ് കൊച്ചിന്‍, ഡോ. ജേക്കബ് തോമസ്, വറുഗീസ് ജോസഫ്, ഫോമാ മുന്‍ ജോയിന്റ് സെക്രട്ടറി സണ്ണി കോന്നിയൂര്‍, കേരള കണ്‍വെന്‍ഷന്‍ ചെയര്‍ സജി എബ്രഹാം , അസോസിയേഷന്‍ ഭാരവാഹികളായ ബേബി കുര്യാക്കോസ്, വറുഗീസ് ചുങ്കത്തില്‍, സക്കറിയ കരുവേലില്‍, പോള്‍ ജോസ്, ജെയ്‌സണ്‍ ജോസഫ്, രാജു എബ്രഹാം, തോമസ് ഉമ്മന്‍, റിനോജ് കോരുത്, ശ്രീനിവാസന്‍ പിള്ള, വിജി എബ്രഹാം, തോമസ് ഇടത്തികുന്നേല്‍, ജോയ്ക്കുട്ടി തോമസ്, വില്‍സണ്‍ ബാബുകുട്ടി, ഇടിക്കുള ചാക്കോ, മെര്‍ലിന്‍ എബ്രഹാം, ചാക്കോ ജോര്‍ജ് കുട്ടി, സജി മാത്യു, മാമ്മന്‍ എബ്രഹാം, ഷാജി ജേക്കബ്, കുമാര്‍, തോമസ് കോലടിഎന്നിവര്‍അറിയിച്ചു.
 
'ഞങ്ങളുടെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായ സ്റ്റാന്‍ലി കളത്തിലിനെവന്‍പിച്ച ഭൂരിപക്ഷത്തില്‍ ദയവായി വിജയിപ്പിയ്ക്കണമെന്ന്മെട്രോ റീജിയന്‍ ഭാരവാഹികള്‍ ഒന്നടങ്കം ഫോമായുടെ പ്രവര്‍ത്തകരോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. 
 
ജെയിംസ് മാത്യു സ്വാഗതം പറഞ്ഞ മീറ്റിങ്ങില്‍, പൊന്നച്ചന്‍ ചാക്കോ നന്ദി അറിയിച്ചു. തനിക്കു നല്‍കിയ നിസ്സീമമായ പിന്തുണയ്ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ സ്റ്റാന്‍ലി കളത്തില്‍ റീജിയനോടുള്ള നന്ദി അറിയിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.