You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ തെരെഞ്ഞെടുപ്പ് ; അനില്‍ ആറന്മുള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 12, 2013 11:28 hrs UTC

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ 2014-ലെ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 2013 ഡിസംബര്‍ 14 ശനിയാഴ്ച രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലുവരെ സ്റ്റാഫോര്‍ഡിലുള്ള കേരള ഹൗസില്‍ നടക്കുന്നതാണ്. അനില്‍ ആറന്മുള, ബാബു തോമസ്, ജെയിംസ് ചാക്കോ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയോഗിച്ചതായി പ്രസിഡണ്ട് കെന്നഡി ജോസഫ് അിറയിച്ചു. നവംബര്‍ 14 മുതല്‍ 24 വരെ നോമിനേഷനുകള്‍ സമര്‍പ്പിക്കാവുന്നതാണ്. നവംബര്‍ 23, 24 തീയതികളില്‍ വൈകുന്നേരം 5-7 വരെ നേരിട്ട് കേരള ഹൗസില്‍ വച്ച് നോമിനേഷന് സമര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വോട്ടേഴ്‌സ് ലിസ്റ്റ് ഒക്‌ടോബര്‍ 31 മുതല്‍ കേരള ഹൗസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More