You are Here : Home / USA News

അലിഗര്‍ അലുംനി 18-ാമത് വാര്‍ഷിക സമ്മേളനം അറ്റ്‌ലാന്റയില്‍ ജൂലായ് 26-28

Text Size  

Story Dated: Friday, July 12, 2019 12:34 hrs UTC

പി പി ചെറിയാന്‍
 
 
അറ്റ്‌ലാന്റ: ഫെഡറേഷന്‍ ഓഫ് അലിഗര്‍ അലുംനി അസ്സോസിയേഷന്‍ (എഫ്. എ. എ. എ) പതിനെട്ടാമത് വാര്‍ഷിക സമ്മേളനം ജൂലായ് 26 മുതല്‍ 28 വരെ ജോര്‍ജിയ റോസ്‌വെല്‍ ഡബിള്‍ട്രി ഹോട്ടലില്‍ വെച്ച് നടത്തപ്പെടുന്നു.
 
സര്‍ സയ്യദ് വിഷന്‍ ആന്റ് ട്വന്റിഫസ്റ്റ് സെന്‍ഞ്ച്വറി എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ തീം ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
 
അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഈ സമ്മേളനത്തിന് പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഇലക്ട് ഡോ റഷീദ് അഹമ്മദ് അറിയിച്ചു.
 
സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ജൂലായ് 17 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. എന്‍. ഡി. റ്റി. വി ആങ്കറും, പ്രമുഖ മാധ്യമ പ്രവര്‍ത്തകനമായ രവീഷ് കുമാറാണ് മുഖി്യാതിഥി. ന്യൂ മെക്‌സിക്കൊ ഹൗസ് പ്രതിനിധി അബ്ബാസ് അഖില്‍, അറ്റ്‌ലാന്റാ കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ സ്വാതി കുല്‍കര്‍ണി, എ എം യു അലുനി അഫയേഴ്‌സ് ചെയര്‍മാന്‍ ഡോ സഫ്യന്‍ ബെഗ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്, വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, സുപ്രസിദ്ധ ആര്‍ട്ടിസ്റ്റ് അഹര്‍ മെഹ്മൂദിന്റെ ഗസല്‍, ഗാനങ്ങള്‍ സൈറ്റ് സീയിങ്ങ് എന്നിവ സമ്മേളനത്തോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.