You are Here : Home / USA News

ഇ-മലയാളി കമ്യൂണിറ്റി അവാര്‍ഡുകള്‍ ഏഴ് പേര്‍ക്ക്

Text Size  

Story Dated: Friday, July 05, 2019 03:37 hrs UTC

ന്യു യോര്‍ക്ക്: ഇ-മലയാളിയുടെ  സാഹിത്യ  അവാര്‍ഡ് ചടങ്ങില്‍ ഇതാദ്യമായി കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡുകളും സമ്മാനിച്ചു

സാമൂഹിക സേവനത്തിനുള്ള അവാര്‍ഡുകള്‍ ലഭിച്ചവര്‍: ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി. നായര്‍ (പ്രളയാനന്തര കേരളത്തില്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍); ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം (വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്കാനുള്ള പ്രവര്‍ത്തനങ്ങള്‍); ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍ജോര്‍ജ് ഏബ്രഹാം (രാഷ്ട്രീയനേത്രുത്വം); തോമസ് കോശി (രാഷ്ടീയ -ബിസിനസ് രംഗത്തെ പ്രവര്‍ത്തനങ്ങള്‍); കോശി ഉമ്മന്‍ (സാമൂഹിക  പ്രവര്‍ത്തനം); തോമസ് കൂവല്ലൂര്‍ (സോഷ്യല്‍ ആക്ടിവിസം); ലീല മാരേട്ട് (സാമൂഹിക സേവനം)

സാഹിത്യ അവാര്‍ഡ് വേദിയായി ചുരുക്കാതെ ഇനി മുതല്‍ എല്ലാ വര്‍ഷവും വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ആദരിക്കാന്‍ ഇ-മലയാളി തീരുമാനിച്ചിട്ടുണ്ട്.   അവാര്‍ഡ് എന്നതിനു പകരം ആദരം. നമ്മുടെ ആളുകളെ നാം ആദരിച്ചില്ലെങ്കില്‍ വേറെ ആര് ആദരിക്കും? ഇ-മലയാളിയെ ഇവിടെയുള്ളവര്‍ അംഗീകരിച്ചില്ലെങ്കില്‍ വേറേ ആര് അംഗീകരിക്കും?

വലിയ സേവനം ചെയ്ത രണ്ട് സംഘടനകളുടെ നേതാക്കളാണു മാധവന്‍ നായരും ജോസ് ഏബ്രഹാമും. പ്രളയം നാശം വിതച്ചപ്പോള്‍ കേരളത്തിലേക്കു സഹായവുമായി ഇരു സംഘടനകളും ഓടി എത്തിയത് അമേരിക്കന്‍ മലയാളികള്‍ ആദരവോടെ കാണുന്നു. അതിനു ചുക്കാന്‍ പിടിച്ചവരാണു ഇരുവരും.

ബിസിനസ്, സാമൂഹിക സേവനം, സംഘടനാ പ്രവര്‍ത്തനം എന്നിവയിലെല്ലാം വിജയം കൈവരിച്ച വ്യക്തിയാണു  മാധവന്‍ നായര്‍.

ബഹുമുഖ പ്രതിഭയാണു ജോസ് ഏബ്രഹാം. അരങ്ങേറ്റം നടത്തിയ ഭരതനാട്യം നര്‍ത്തകന്‍, യോഗാ പഠിപ്പിക്കാന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള അധ്യാപകന്‍. അതിനു പുറമേ ഫോമായുടെ തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററിലെ വാര്‍ഡ് നിര്‍മ്മിതിക്കു നേത്രുത്വം നല്കി. ഇപ്പോള്‍ 40 വീടുകള്‍ കടപ്രയില്‍ നിര്‍മ്മിച്ചു നല്‍കുന്നതിനു പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനൊപ്പം പ്രവര്‍ത്തിച്ച വ്യക്തി.

യു.എന്നില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ജോര്‍ജ് ഏബ്രഹാം ഓവര്‍സീസ് കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറി ആയിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍. ഇതിനു പുറമെ മികച്ച എഴുത്തൂകാരനുമാണ്. ഇംഗ്ലീഷില്‍ എഴുതുന്ന രാഷ്ട്രീയ ലേഖനങ്ങള്‍ ഇ-മലയാളി, ഇന്ത്യാ ലൈഫ്, തുടങ്ങി വിവിധ പ്രസിദ്ധീകരണങ്ങളില്‍ വരുന്നു. 50 വര്‍ഷം അമേരിക്കയില്‍ താമസിച്ചിട്ടും ഇപ്പോഴും ഇന്ത്യന്‍ പൗരന്‍.

ബിസിനസ് രംഗത്ത് വിജയം കൈവരിച്ച തോമസ് കോശി ന്യു യോര്‍ക്ക് സ്റ്റേറ്റ് റിപ്പബ്ലിക്കന്‍ നേതാവാണ്. എങ്കിലും ഡമോക്രാറ്റുകള്‍ക്കും സ്വീകാര്യന്‍. വെസ്റ്റ് ചെസ്റ്ററില്‍ ആര് അധികാരത്തില്‍ വന്നാലും ഹ്യൂമന്‍ റൈട്‌സ് കമ്മീഷണറായി തോമസ് കോശി തുടരുന്നു. 15 വര്‍ഷത്തിലേറെയായിഈ സ്ഥാനം വഹിക്കുന്നവര്‍ ചുരുക്കമാണ്. ഫോമയുടെ പ്രഥമ ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍.

കോണ്‍ഗ്രസ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നിവയുടെ നേതാവായ കോശി ഉമ്മന്‍, നിയമ ബിരുദധാരിയാണ്. ഇന്തയിലും രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. ന്യു യോര്‍ക്ക് സിറ്റിയിലെ ക്വീന്‍സില്‍ ഇന്ത്യാ ഡേ പരേഡ് നടത്തുന്ന സംഘടകരില്‍ പ്രമുഖന്‍. ന്യു യോര്‍ക്ക് സിറ്റി കൗണ്‍സിലിലേക്ക് 23-ം ഡിസ്ട്രിക്ടില്‍ നിന്നു മല്‍സരിക്കാന്‍ കോശി ഉമ്മനു മേല്‍ സമ്മര്‍ദമുണ്ട്.

ശാസ്ത്രജ്ഞ, ട്രേഡ് യൂണിയന്‍ നേതാവ്, കോണ്‍ഗ്രസ് നേതാവ് എന്നിങ്ങനെ വ്യത്യസ്ത രംഗങ്ങളില്‍ തിളങ്ങുന്ന വ്യക്തിയാണു ലീല മാരേട്ട്. ഫൊക്കാനയുടെ പ്രമുഖ നേതാവാണ്.

യോഗാ ഇന്‍സ്ട്രക്ടറും നീതിക്കും ന്യായത്തിനും വേണ്ടിയുള്ള മുന്നണി പോരാളിയുമാണു തോമസ് കൂവല്ലൂര്‍. ജസ്റ്റീസ് ഫോര്‍ ഓള്‍എന്ന മന്‍ഷ്യാവകാശ സംഘടനയുടെ ചെയര്‍.

അവാര്‍ഡ് ചടങ്ങില്‍, ഫൊക്കാന ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫൊക്കാന നേതാക്കളായ പോള്‍ കറുകപ്പള്ളി, വിനോദ് കെയാര്‍കെ,ഫോമാ ട്രഷറര്‍ ഷിനു ജോസഫ്, ഫോമാ നേതാവ് അനിയന്‍ ജോര്‍ജ്, സജി ഏബ്രഹം, കേരളാ സെന്റര്‍ സ്ഥാപകന്‍ ഇ.എം. സ്റ്റീഫന്‍, കേരള സെന്റര്‍ പ്രസിഡന്റ് തമ്പി തലപ്പള്ളി, ഇന്ത്യാ പ്രസ്‌ക്ലബ് പ്രസിഡന്റ് മധു രാജന്‍, ലാന ജോ. സെക്രട്ടറി കെ.കെ. ജോണ്‍സന്‍, ജനനി പത്രാധിപര്‍ ജെ. മാത്യുസ്, മാധ്യമ പ്രവര്‍ത്തകരായ ഫ്രാന്‍സിസ് തടത്തില്‍, ജോര്‍ജ് തുമ്പയില്‍, പ്രിന്‍സ് മാര്‍ക്കോസ്, എഴുത്തുകാരായ രാജു തോമസ്, നന്ദകുമാര്‍ ചാണയില്‍, ബാബു പാറക്കല്‍, സരോജാ വര്‍ഗീസ്, ഡോണ മയൂര, പി.ടി. പൗലോസ്, സന്തോഷ് പാല, ഫാ. ജോസഫ് കല്ലറക്കല്‍, മാത്യു വി. സക്കറിയ, തോമസ് തോമസ്, ഷാജി പീറ്റര്‍, ഉഷാ ജോര്‍ജ്, ശോശാമ്മ ആന്‍ഡ്രൂസ്‌  തുടങ്ങിയവര്‍ പങ്കെടുത്തു.
ഓര്‍മ്മസ്പര്‍ശം ഗായിക സാറാ പീറ്റര്‍ ഗാനമാലപിച്ചു 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.