You are Here : Home / USA News

സാറാമ്മ ജോണ്‍(86) ഹൂസ്റ്റണില്‍ നിര്യാതയായി

Text Size  

Story Dated: Monday, November 11, 2013 11:37 hrs UTC

ഹൂസ്റ്റണ്‍: കോട്ടയം കഞ്ഞിക്കുഴി ഇലഞ്ഞിക്കല്‍ പരേതനായ ഇ.വി. ജോണിന്റെ ഭാര്യ സാറാമ്മ ജോണ്‍(86 വയസ്) നവംബര്‍ 8ന് വെള്ളിയാഴ്ച ഹൂസ്റ്റണില്‍ നിര്യാതയായി. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ നിന്നും നഴ്‌സംഗ് ബിരുദം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിലെ അംഗമാണ് പരേത. ദീര്‍ഘവര്‍ഷങ്ങള്‍(1975-1993) ബാള്‍ട്ടിമോറിലുള്ള ഫ്രാങ്ക്‌ലിന്‍ സ്‌ക്വയര്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി സേവനമനുഷ്ഠിച്ചു. അമേരിക്കയില്‍ എത്തുന്നതിനുമുമ്പ് ആന്ഡ്രപ്രദേശിലെ മദനപ്പള്ളി ആരോഗ്യവാരം ടി.ബി. സാനട്ടോറിയത്തില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു. തുടര്‍ന്ന് ക്രിസ്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കീഴില്‍ കേരളത്തിലെ വിവിധ മിഷന്‍ ഹോസ്പിറ്റലുകളില്‍ നഴ്‌സിംഗ് എഡ്യൂക്കേറ്ററായും സേവനമനുഷ്ഠിച്ചു.

 

മക്കള്‍ റെജി ജോണ്‍(റെജി, കോട്ടയം, ഹൂസ്റ്റണ്‍), ജോണ്‍ തോമസ്(റോബി, ബാള്‍ട്ടിമോര്‍) മരുമക്കള്‍ ജസി റജി ജോണ്‍(ഹൂസ്റ്റണ്‍) നൊറീന്‍ തോമസ്(ബാള്‍ട്ടിമോര്‍). കൊച്ചുമക്കള്‍ ജസ്റ്റിന്‍, ജയ്‌സണ്‍, പ്രിയ. മെമ്മോറിയല്‍ സര്‍വീസ് നവംബര്‍ 15ന് വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 9വരെ ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍(5810,Almeda Genoa Road, Houston, TX-77048) വച്ച് നടത്തപ്പെടുന്നതാണ്. തുടര്‍ന്ന് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകുന്നതും കോട്ടയം മൂലേടം സി.എസ്.ഐ. ദേവാലയത്തില്‍ സംസ്‌ക്കാര ശുശ്രൂഷ നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. റെജി ജോണ്‍ 832-723-7995, 832-886-1659

 

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More