You are Here : Home / USA News

ആമസോണ്‍ മഴക്കാടുകളില്‍ വീണ്ടുമൊരു അത്ഭുതം

Text Size  

Story Dated: Thursday, November 07, 2013 09:27 hrs UTC

ആമസോണ്‍ മഴക്കാടുകളില്‍ നിന്നും വീണ്ടുമൊരത്ഭുതം കൂടി. പൂച്ചയെപ്പോലെ മുരളുന്ന ഒരു അപൂര്‍വ്വയിനം കുരങ്ങാണ്‌ ഈ അത്ഭുതം. പുതുതായി നൂറുകണക്കിന്‌ മൃഗങ്ങളും ചെടികളുമാണ്‌ ഇവിടെ നിന്നും കണ്ടെത്തിയിരിക്കുന്നത്‌. തോമസ്‌ ഡെഫ്‌ലറുടെ കീഴില്‍ കൊളമ്പിയയില്‍
നിന്നുള്ള ശാസ്‌ത്രജ്ഞരുടെ സംഘമാണ്‌ ഈ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്‌.

 2010 നും 13 നുമിടയില്‍ 441 പുതിയ ജീവിവര്‍ഗങ്ങളെയാണ്‌ ഇവിടെ നിന്നും കണ്ടെത്താനായത്‌. വേള്‍ഡ്‌ വൈല്‍ഡ്‌ ലൈഫ്‌ ഫണ്ട്‌ ഇതില്‍ അത്ഭുതം എന്നു വിശേഷിപ്പിക്കുന്നത്‌ ടിറ്റി ഇനത്തില്‍ പെട്ട ഈ കുരങ്ങിനെയാണ്‌. ആമസോണില്‍ 4 വര്‍ഷമായി നടത്തിയ പഠനത്തില്‍ കണ്ടെത്തിയ ഏക മാമ്മലാണ്‌ ഈ കുരങ്ങ്‌. 258 സസ്യങ്ങളും 18 പക്ഷികളും 58 ഉഭയജീവികളെയുമാണ്‌ 4 വര്‍ഷത്തിനിടെ ഇവിടെ നിന്നും കണ്ടെത്താനായത്‌. ഈ കാലത്തിനിടെ ഓരോ ആഴ്‌ചയിലും രണ്ടു പുതിയ ജീവിവര്‍ഗങ്ങളെ വീതം ഇവിടെ നിന്നും കണ്ടെത്തുന്നുണ്ട്‌. ആഗോള ജൈവവൈവിധ്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ്‌ ആമസോണ്‍ എന്നതിന്‌ വ്യക്തമായ തെളിവാണ്‌ ഇവിടെ നിന്നും പുതുതായി കണ്ടെത്തിക്കൊണ്ടിരിക്കുന്ന ജൈവവൈവിധ്യങ്ങള്‍.

എന്നാല്‍ വിനോദസഞ്ചാരവും വനനശീകരണവും മൂലം ഈ അപൂര്‍വ്വ ജൈവവൈവിധ്യം ഭീഷണിയുടെ വക്കിലാണെന്ന്‌ വേള്‍ഡ്‌ വൈല്‍ഡ്‌ ലൈഫ്‌ ഫണ്ട്‌ മുന്നറിയിപ്പ്‌ നല്‍കുന്നു. ബ്രസീലില്‍ പത്തു കോടി മരങ്ങള്‍ വച്ചു പിടിപ്പിച്ചു കൊണ്ട്‌ സ്‌കൈ മഴക്കാടുകള്‍ നടത്തിയതു പോലുള്ള ശ്രമങ്ങള്‍ ഇവിടെയുംനടത്തിയെങ്കില്‍ മാത്രമേ ഭാവി തലമുറക്കു വേണ്ടി ആമസോണിനെ നിലനിര്‍ത്താനാവൂ എന്നും വൈല്‍ഡ്‌ ലൈഫ്‌ ഫണ്ട്‌ മുന്നറിയിപ്പ്‌
നല്‍കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.