You are Here : Home / USA News

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നിയുടെ ജന്മദിനാശംസകള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 31, 2013 10:04 hrs UTC

ഷിക്കാഗോ: അതിവേഗം കാര്യങ്ങള്‍ നീക്കി ബഹുദൂരം മുന്നോട്ടുപോകുന്ന സപ്‌തതി നിറവില്‍ നില്‍ക്കുന്ന എസ്‌.ബി കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കേരളാ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്ക്‌ എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്‌റ്റര്‍ ഹൃദയപൂര്‍വ്വമായ ജന്മദിനാശംസകള്‍ നേര്‍ന്നു. കേരളത്തിന്റെ രാഷ്‌ട്രീയ സാമൂഹിക മണ്‌ഡലങ്ങളില്‍ തന്റെ രാഷ്‌ട്രീയ ജീവിത പ്രയാണത്തെ ഉദാത്ത സേവനത്തിന്റെ ഉത്തമ മാതൃകയാക്കി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ നോക്കിലും വാക്കിലും ശൈലിയിലും വേറിട്ട രാഷ്‌ട്രീയ ആള്‍രൂപമായി എക്കാലവും വ്യാപരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ ഈ സപ്‌തതി ആഘോഷങ്ങള്‍ തന്നെ മുന്നോട്ട്‌ ശക്തമായി നയിക്കുന്നതിനുള്ള ഒരു ഊര്‍ജ്ജസ്രോതസായി മാറട്ടെ എന്നും ആശംസിച്ചു. വികസന രംഗത്ത്‌ ഇനിയും ബഹുദൂരം മുന്നോട്ടുപോകുവാനിരിക്കുന്ന കേരളത്തിന്റെ വളര്‍ച്ചയുടെ കൂട്ടായ യത്‌നത്തിനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം പ്രബുദ്ധ കേരള ജനതയും രാഷ്‌ട്രീയ കക്ഷികളും തിരിച്ചറിഞ്ഞ്‌ ക്രിയാത്മകമായും പക്വതയോടെയും ഉയര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നതിനും മറ്റുള്ളവുരെട പിന്തുണയും സഹകരണവും ലഭിക്കട്ടെ എന്നും ആശംസിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

രാഷ്‌ട്രീയ മാനങ്ങളുള്ള തീരുമാനങ്ങള്‍ക്കൊപ്പം ജനക്ഷേമകരമായ നടപടികള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും ഈ സര്‍ക്കാരും മുന്നണിയും പ്രതിജ്ഞാബദ്ധരായിരിക്കട്ടെ എന്നും ആശംസിക്കുന്നു. നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തായ അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്‌ത്‌ ഒരു അഴിമതി രഹിത ഭരണം ശക്തമായ നടപടികളാലും ഉറച്ച തീരുമാനങ്ങളാലും സംജാതമാകട്ടെ. നലംതികഞ്ഞ രാഷ്‌ട്രീയ തന്ത്രജ്ഞതയുടെ കരുത്തിലും പ്രവര്‍ത്തനമികവിലും ഭരണ പരിചയത്തിലും കരുത്തന്മാരുടെ സാന്നിധ്യമുള്ള മന്ത്രിസഭയും ഊര്‍ജസ്വലമായ മുന്നണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കരങ്ങള്‍ക്ക്‌ വലിയ കരുത്തും പ്രതീക്ഷയും നല്‍കി ഒരു നല്ല ഭരണത്തിന്റെ നല്ല നാളെകള്‍ ഉണ്ടാകട്ടെ എന്ന്‌ സംഘടന ഈ സപ്‌തതി ആഘോഷ വേളയില്‍ ആശംസിക്കുന്നു. ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീട്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.