മെരിലാന്റ്: മലയാളി അസ്സോസിയേഷന് ഓഫ് അമേരിക്കയുടെ സ്ഥാപകനും ചെയര്‍മാനുമായിരുന്ന അന്തരിച്ച തോമസ് പി. ആന്റണിയോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഏറ്റവും നല്ല കവിതയ്ക്കുള്ള 'തോമസ് പി. ആന്റണി മെമ്മോറിയല്‍ അവാര്‍ഡ്' നല്കുന്നതായിരിക്കുമെന്ന് വിശ്വസാഹിത്യ രചനാ മത്സരത്തിന്റെ ചെയര്മാന് ടോം മാത്യൂസ് പ്രഖ്യാപിച്ചു. 2014 ഏപ്രില്‍ മാസത്തില്‍ മെരിലാന്റില് നടക്കുന്ന അവാര്‍ഡ് നിശയില്‍ ഈ അവാര്‍ഡ് സമ്മാനിക്കുന്നതായിരിക്കും. മലയാളി അസ്സോസിയേഷന് ഓഫ് അമേരിക്ക (മുന്‍ മലയാളി അസ്സോസിയേഷന് ഓഫ് മെരിലാന്റ്) എന്ന സംഘടനയ്ക്കുവേണ്ടി തോമസ് പി. ആന്റണി നല്കിയ സേവനങ്ങള്‍ മഹത്തരമാണെന്ന് ടോം മാത്യൂസ് പറഞ്ഞു. മലയാള ഭാഷയോടും സാഹിത്യരചനകളോടും അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ള താത്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ അവാര്‍ഡ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോം മാത്യൂസ് tommathews@aol.com
Comments