You are Here : Home / USA News

എഡ്‌മണ്ടന്‍ സെന്റ്‌ മേരീസ്‌ യാക്കോബായ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ കന്നി 20 പെരുന്നാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, October 05, 2013 09:56 hrs UTC

എഡ്‌മണ്ടന്‍, കാനഡ: സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ പ. യല്‍ദോ മോര്‍ ബസേലിയോസ്‌ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ (കന്നി 20 പെരുന്നാള്‍) ഒക്‌ടോബര്‍ ആറിന്‌ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 1.30-ന്‌ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തപ്പെടുന്നുവെന്ന്‌ ഫാ. ബൈജു വര്‍ഗീസ്‌ കോരുക്കാട്ടില്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. ബാബു ചെറിയാന്‍ മണ്ണാലിലും കുടുംബവുമാണ്‌ ഈവര്‍ഷത്തെ പെരുന്നാള്‍ വഴിപാടായി ഏറ്റെടുത്ത്‌ നടത്തുന്നത്‌. പെരുന്നാള്‍ ആഘോഷങ്ങളിലും തുടര്‍ന്നുള്ള നേര്‍ച്ച സദ്യയിലും സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കുവാന്‍ ഭാരവാഹികള്‍ ഏവരേയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 847 710 2867. ഇമെയില്‍: secretary@stmaryedmonton.com, web: stmaryedmonton.ca

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.