You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഗാന്ധി ജയന്തി ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 03, 2013 03:27 hrs UTC

ഭാരതത്തിന്റെ രാഷ്‌ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ 144-മത്‌ ജന്മദിനമാണ്‌ ഈവര്‍ഷം ആഘോഷിച്ചത്‌. ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ്‌ പ്രസിഡന്റ്‌ രഞ്ചന്‍ ഏബ്രഹാം, സെക്രട്ടറി സാബു നടുവീട്ടില്‍, ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ ഷിക്കാഗോയിലെ സ്‌കോക്കിയിലുള്ള ഗാന്ധി പ്രതിമയ്‌ക്കു മുന്നില്‍ പുഷ്‌പാര്‍ച്ചന നടത്തുകയും ചെയ്‌തു. ആഘോഷങ്ങള്‍ക്ക്‌ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബോര്‍ഡ്‌ അംഗങ്ങളായ ഫിലിപ്പ്‌ പുത്തന്‍പുര, ജോജോ വെങ്ങാന്തറ, ജോഷി വള്ളിക്കളം, ബെന്നി വാച്ചാച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി സാബു നടുവീട്ടില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.