You are Here : Home / USA News

മെക്‌സിക്കോ മാര്‍ത്തോമ്മാ ദേവാലയ കൂദാശ ഒക്‌ടോബര്‍ 12ന്

Text Size  

Story Dated: Tuesday, September 24, 2013 10:46 hrs UTC

ഹൂസ്റ്റണ്‍ : ഭാരതത്തിനു പുറത്ത് മാര്‍ത്തോമ്മാ സഭയുടെ മിഷനറി ദൗത്യത്തിന്റെ ഫലമായി രൂപം കൊള്ളുന്ന ആദ്യത്തെ വിശ്വാസ സമൂഹത്തിന്റെ നിര്‍മ്മിയ്ക്കുന്ന ദേവാലയത്തിന്റെ കൂദാശ കര്‍മ്മത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിയ്ക്കുന്നു. സഭയുടെ ചരിത്രത്താളുകളില്‍ ഇടം പിടിയ്ക്കുന്ന മെക്‌സിക്കോയിലെ മാത്തമോറസിലുള്ള മാര്‍ത്തോമ്മാ ദേവാലയത്തിന്റെ കൂദാശകര്‍മ്മം ഒക്‌ടോബര്‍ 12ന് ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷന് ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്‌ക്കോപ്പാ ആശീര്‍വദിയ്ക്കുന്നതാണ്. ഭദ്രാസനത്തിന്റെ പ്രേക്ഷിത പ്രവര്‍ണങ്ങളുടെ ഭാഗമായി ആരംഭിച്ച മെക്‌സിക്കോ മിഷന്‍ 10 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നിര്‍ദ്ധനരായ മത്സ്യതൊഴിലാളികളായ 67 കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭവനങ്ങളും, സ്‌ക്കൂള്‍ കെട്ടിടവും നിര്‍മ്മിച്ചു നല്‍കി. ഇപ്പോള്‍ ഈ കുടുംബങ്ങള്‍ക്ക് ആരാധനയ്ക്കായി കൂടി വരുന്നതിന് ആരാധനാലയവും സജ്ജമായിരിയ്ക്കുന്നു.

 

ഭദ്രാസനരൂപീകരണത്തിന്റെ രജതജൂബിലി ആഘോഷിയ്ക്കുന്ന ഈ വര്‍ഷം തന്നെ നിര്‍മ്മാണം പൂര്‍ത്തീകരിയ്ക്കുന്ന ദേവാലയത്തിന് മാര്‍ത്തോമ്മാ ജൂബിലി ചപ്പല്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കൂദാശയും, അതിനോടനുബന്ധിച്ചുള്ള പൊതു സമ്മേളനവും വിപുലമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിയ്ക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. മാത്തമോറസിലെ മേയര്‍ ലെറ്റി സാലസര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഹൂസ്റ്റണിലെ ട്രിനിറ്റി, ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി ഇമ്മാനുവേല്‍ ഇടവക വികാരി റവ. സജു മാത്യൂ ജനറല്‍ കണ്‍വീനറായി താഴെപ്പറയുന്ന വിവിധ കമ്മറ്റികള്‍ ഊര്‍ജ്ജ്വസലമായി പ്രവര്‍ത്തിച്ചു വരുന്നു. ഗതാഗതം: റവ. കൊച്ചു കോശി ഏബ്രഹാം(വികാരി, ട്രിനിറ്റി ഇടവക), ജോര്‍ജ്ജ് ശാമുവേല്‍, റെജി. കെ. വര്‍ഗീസ്, ഷോണ്‍ വര്‍ഗീസ്, ആര്‍ലിന്‍ ആന്‍ മാത്യൂ. പ്രോഗ്രാം : റവ. കൊച്ചുകോശി ഏബ്രഹാം, പി.എം. ജേക്കബ്, ടി.എ. മാത്യൂ. പബ്ലിസിറ്റി ആന്റ് ഫിസിക്കല്‍ അറേഞ്ച്‌മെന്റ് : റവ. റോയി എ. തോമസ്(യൂത്ത് ചാപ്‌ളയിന്‍), സഖറിയാ കോശി, തോമസ് മാത്യൂ. ഫുഡ്: റവ. സജു മാത്യൂ, മാത്യൂ വര്‍ഗീസ്, വല്‍സാ ഏബ്രഹാം, മെക്‌സിക്കോയിലെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ കോര്‍ഡിനേറ്റേഴ്‌സായി പി.റ്റി. ഏബ്രഹാമും, ജോണ്‍ തോമസും പ്രവര്‍ത്തിച്ചു വരുന്നു. ഭദ്രാസനതലത്തില്‍ ഭദ്രാസന സെക്രട്ടറി റവ. കെ.ഇ. ഗീവര്‍ഗീസ്, പ്രോഗ്രാം മാനേജര്‍ റവ. ഡോ. ഫിലിപ്പ് വര്‍ഗ്ഗീസ്, ട്രഷറര്‍ ചാക്കോ മാത്യൂ എന്നിവരും നേതൃത്വം നല്‍കുന്നു. കൂദാശ ചടങ്ങുകള്‍ക്ക് ഹൂസ്റ്റണില്‍ നിന്നും യാത്രാസൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

റവ. സാജു മാത്യൂ- 832- 660-4281

റവ.കൊച്ചു കോശി ഏബ്രഹാം- 713-408-7394

റവ. റോയി തോമസ്-253-653 0689

ജോര്‍ജ്ജ് ശാമുവേല്‍ -281- 658 2341

ജോണ്‍ തോമസ് 281- 685-0137

ആര്‍ലിന്‍ മാത്യൂ-281-772-7421

 

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.