You are Here : Home / USA News

മലയാളാനുഭവം പൂക്കളമിട്ട ഓര്‍മാ ഫ്‌ളോറിഡ ചാപ്റ്റര്‍ ഓണാഘോഷം

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Tuesday, September 24, 2013 10:43 hrs UTC

റ്റാമ്പാ: ഓര്‍മാ ഫ്‌ളോറിഡ ചാപ്റ്റര്‍ ഓണാഘോഷം റ്റാമ്പായില്‍നവ്യ മലയാളാനുഭവം നിറച്ചു. ജോസഫ് ഉപ്പൂട്ടില്‍ (എസ് എച് കെ സി സി മുന്‍ പ്രസിഡന്റ്), ജോസ് ആലൂക്കാരന്‍ സി പി ഏ, ടോണി ഊരോത്ത്, ആന്റോച്ചന്‍ ചാവറ (ഓര്‍മ ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ്), ബേബി സെബാസ്റ്റ്യന്‍ (സെക്രട്ടറി) എന്നിവര്‍ ഭദ്ര ദീപം തെളിച്ചു. മലയാളക്കുടുംബ മഹിമ നിറഞ്ഞ ഓണ സദ്യയെ തുടന്ന് സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി.സെലെസ്റ്റിന്‍, അനില, ഐശ്വര്യ, ആന്‍ സംഘം പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു.

 

അനിലയും ഐശ്വര്യ ചാവറയും അവതരിപ്പിച്ച '' കേരള നടനം '' തീം നൃത്തമായി. ഓണവീക്ഷണങ്ങളെ വിവിധ മാനങ്ങളിലൂടെജോസഫ് ഉപ്പൂട്ടില്‍, ടോണി ഊരോത്ത്, പൗളിന്‍ ആലൂക്കാരന്‍, ആന്റോച്ചന്‍ ചാവറ, ബേബി സെബാസ്റ്റ്യന്‍ എന്നിവര്‍ അവതരിപ്പിച്ചു. റെനി തോമസ് ചെറുതനയില്‍, ലൂമോന്‍ തറയില്‍, പോളീന്‍ആലൂക്കാരന്‍, മാത്യൂ കാവുങ്കല്‍, ബിനു മാമ്പിള്ളി, ബേബി ജോസഫ് (ഓര്‍മ ഫ്‌ളോറിഡ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ്), മൈക്കിള്‍ ഏബ്രാഹം (ട്രഷറാര്‍), റോയി മാത്യൂ (ജോയിന്റ് സെക്രട്ടറി), അനില്‍ ഫ്രാന്‍സീസ് (അസിസ്റ്റന്റ് ട്രഷറാര്‍) എന്നിവര്‍ 'ഓണവും മറുനാടന്‍ മലയാളാനുഭവങ്ങളും'എന്ന വിഷയത്തില്‍ അനുഭവകഥകള്‍ പറഞ്ഞു. ഗംഭീര സദ്യയൊരുക്കിയ കുടുംബിനികള്‍ക്കും കലാപരിപാടികള്‍ അവതരിപ്പിച്ച കലാകാരന്മാര്‍ക്കും ഓണാഘോഷം മികച്ചതാക്കുവാന്‍ അദ്ധ്വാനിച്ച എല്ലാ മലയാളികകള്‍ക്കും ആന്റോച്ചന്‍ ചാവറ ( ഓര്‍മ ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ്), ബേബി സെബാസ്റ്റ്യന്‍ (ഓര്‍മ ഫ്‌ളോറിഡ ചാപ്റ്റര്‍ സെക്രട്ടറി) എന്നിവര്‍ കൃതജ്ഞത അറിയിക്കുന്നൂ. ഓര്‍മാ ദേശീയ പ്രസിഡന്റ് ജോസ് ആറ്റുപുറത്തിന്റെയും ടീമിന്റെയുംപ്രവര്‍ത്തനങ്ങള്‍ക്ക് ഓര്‍മാ ഫ്‌ളോറിഡാ ചാപ്റ്റര്‍' സര്‍വ വിജയവും നേര്‍ന്നു എന്ന് ജോയിന്റ് സെക്രട്ടറി റോയി മാത്യൂ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More