You are Here : Home / USA News

ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ സംയുക്ത ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, September 24, 2013 10:40 hrs UTC

ന്യൂയോര്‍ക്ക് : പൗരസത്യ ഓര്‍ത്തഡോക്‌സ് സഭയുടെ ആത്യന്തികലക്ഷ്യം ദൈവീകരണം ആണെന്നും, താബോര്‍ മലയില്‍ യേശുക്രിസ്തുവിന്റെ തേജസ്‌കരണത്തിന് സാക്ഷികളാകുവിന്‍ സൗഭാഗ്യം ലഭിച്ച അപ്പസ്‌തോലന്മാരെപ്പോലെ ആത്മാവിലും ആത്മനിറവിലും ആയിരിക്കുവാന്‍ സാധിക്കുന്നതിലൂടെയുമാണ് ക്രൈസ്തവ മര്‍മ്മങ്ങളെ തൊട്ടറിയുവാന്‍ സാധിക്കുന്നതെന്ന് സുപ്രസിദ്ധ വചന പ്രഘോഷകനായ റവ. ഡോ. നൈനാന്‍ വി. ജോര്‍ജ്ജ്. ബ്രോങ്ക്‌സ്/ വെസ്റ്റ് ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് സംയുക്ത കണ്‍വന്‍ഷന്‍ വേദിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അഖില മലങ്കര പ്രാര്‍ത്ഥനായോഗം മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ റവ.ഡോ. നൈനാന്‍ വി. ജോര്‍ജ്. പക്ഷെ വിശ്വാസികളില്‍ പലരും ഈ അനുഭവത്തിന് നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നതായാണ് കാണപ്പെടുന്നത്.

 

മറ്റു ചിലരാവട്ടെ ദൂരെനിന്ന് ഈ ദിവ്യാനുഭവത്തിന്റെ പ്രകാശവീചികള്‍ വീക്ഷിക്കുകയാണ്. ഒരു മിന്നലാട്ടം കണ്ട് മാത്രമാണവര്‍ സംതൃപ്തി അടയുന്നത്. നിഴലുകള്‍ കൊണ്ടോ, നിലാവു കൊണ്ടോ തേജസ്‌ക്കരണം പ്രാപ്യമല്ല എന്ന സത്യം അവര്‍ മനസിലാക്കുന്നില്ല. അതുകൊണ്ട് തന്നെ ദൈവീകരണം അവര്‍ക്ക് സാധ്യമാകുന്നുമില്ല. യോങ്കേഴ്‌സ് ബ്രോങ്കേഴ്‌സ് ഹൈസ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന സംയുക്ത ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷനില്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് ലുസ് ലൊ യോങ്കേഴ്‌സ്, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് വെസ്റ്റ്‌ചെസ്റ്റര്‍, പോര്‍ട്ട് ചെസ്റ്റര്‍, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വൈറ്റ് പ്ലെയിന്‍സ്, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബ്രോങ്ക്‌സ്, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് വെസ്റ്റ് ചെസ്റ്റര്‍ യോങ്കേഴ്‌സ്, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് യോങ്കേഴ്‌സ്, സെന്‌റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് യോങ്കേഴ്‌സ് എന്നീ ഏഴ് ദേവാലയങ്ങളാണ് പങ്കെടുത്തത്. നിരവധി വൈദീകരും ഒട്ടേറെ വിശ്വസികളും സംബന്ധിച്ചു.

 

 

ഫാ. പൗലൂസ് പീറ്റര്‍ പ്രസിഡന്റും, ഡോ. ഫിലിപ്പ് ജോര്‍ജ് കോ-ഓര്‍ഡിനേറ്ററുമായ കമ്മിറ്റി നേതൃത്വം നല്‍കി. സെക്രട്ടറി ജോസി മാത്യൂ കൃതജ്ഞത പ്രകാശിപ്പിച്ചു. ട്രഷറര്‍ ബാബു ജോര്‍ജ് വേങ്ങല്‍ സ്‌പോണ്‍സര്‍മാരായ നൈര്‍വി ഫൗണ്ടേഷന്‍ ഫോര്‍ ഹോപ് സി.ഈ.ഓ. ഡോ.ഫിലിപ്പ് ജോര്‍ജ്, കെയര്‍വെല്‍ ആംബുലെറ്റ് സി.ഈ.ഓ. കുര്യന്‍ പള്ളിയാങ്കല്‍ എന്നിവരെ പരിചയപ്പെടുത്തി. മറ്റ് ഭാരവാഹികള്‍: ജോയിന്റ് സെക്രട്ടറി-ലീലാമ്മ മത്തായി, ജോയിന്റ് ട്രഷറര്‍- ലിസി ബഞ്ചമിന്‍, ക്വയര്‍ കോ-ഓര്‍ഡിനേറ്റര്‍- ഫാ. ജോര്‍ജ് ചെറിയാന്‍, ക്വയര്‍ ലീഡര്‍ - റെജി ഫിലിപ്പ്, പബ്ലിസിറ്റി കോ-ഓര്‍ഡിനേറ്റര്‍- എം.വി. കുര്യന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.