You are Here : Home / USA News

കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂ ഇംഗ്ലണ്ട്‌ ഓണം ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, September 23, 2013 10:03 hrs UTC

ബോസ്റ്റണ്‍: കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂ ഇംഗ്ലണ്ട്‌ (കെയിന്‍) സെപ്‌റ്റംബര്‍ 14-ന്‌ വെയിലന്റിലുള്ള ഹൈസ്‌കൂളില്‍ വെച്ച്‌ ഓണം അതിഗംഭീരമായി ആഘോഷിച്ചു. രാവിലെ 11 മണിയോടെ നിലവിളക്ക്‌ കൊളുത്തി ആരംഭിച്ച പരിപാടികളില്‍ ന്യൂഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിലുള്ള മലയാളികള്‍ പങ്കെടുത്തു. ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലി മന്നനെ എതിരേറ്റു. തുടര്‍ന്ന്‌ നടന്ന അസോസിയേഷന്‍ അംഗങ്ങളുടെ തിരുവാതിരകളി എല്ലാവരുടേയും മനം കവര്‍ന്നു. പ്രസിഡന്റ്‌ മാത്യു ചാക്കോയുടെ നേതൃത്വത്തില്‍ പൊതു പരിപാടികള്‍ക്ക്‌ തുടക്കംകുറിച്ചു. തുടര്‍ന്ന്‌ നടന്ന കലാപരിപാടികളില്‍ ന്യൂഇംഗ്ലണ്ടിലെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വിവിധ പരിപാടികളില്‍ പങ്കെടുത്തു. ജഫ്രി ഇക്‌ബാല്‍ എന്ന ബോളിവുഡിലെ പ്ലേബാക്‌ സിംഗര്‍ അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു. തുടര്‍ന്ന്‌ 2014-ലെ കേരളാ അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി റെജി ജോര്‍ജ്‌ (പ്രസിഡന്റ്‌), ശിവപ്രസാദ്‌ നെല്ലുവിളയില്‍ (വൈസ്‌ പ്രസിഡന്റ്‌), ജോള്‍സണ്‍ വര്‍ഗീസ്‌ (സെക്രട്ടറി), ജോസ്‌ മോഹന്‍ (ജോയിന്റ്‌ സെക്രട്ടറി), റോയ്‌ വര്‍ഗീസ്‌ (ട്രഷറര്‍), റോസിലി ജോര്‍ജ്‌ (ആര്‍ട്‌സ്‌ ക്ലബ്‌ സെക്രട്ടറി) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More