You are Here : Home / USA News

ബിഷപ്‌ ജോസഫ്‌ കാരിക്കശേരിക്ക്‌ അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്‌ സ്വീകരണം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 20, 2013 10:40 hrs UTC

ഷിക്കാഗോ: ഹൃസ്വ സന്ദര്‍ശനത്തിന്‌ ഷിക്കാഗോയില്‍ എത്തിയ കോട്ടപ്പുറം രൂപതാ മെത്രാന്‍ അഭിവന്ദ്യ പിതാവ്‌ ജോസഫ്‌ കാരിക്കശേരിക്കും, ഫാ. ആന്റണി കല്ലറയിലിനും കൊച്ചിന്‍ ക്ലബ്‌ പ്രസിഡന്റ്‌ ഹെറാള്‍ഡ്‌ ഫിഗരേദോയും, സെക്രട്ടറി ബിജി ഫിലിപ്പ്‌, ചെയര്‍മാന്‍ ജോസ്‌ ആന്റണി പുത്തന്‍വീട്ടില്‍, ജീന്‍ പുത്തന്‍പുരയ്‌ക്കല്‍, സാജു ജോസഫ്‌ എന്നവരും മറ്റ്‌ ഭാരവാഹികളും ചേര്‍ന്ന്‌ ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ ഉജ്വലമായ സ്വീകരണം നല്‍കി. സെപ്‌റ്റംബര്‍ 21-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30-ന്‌ മേരി ക്യൂന്‍ ഓഫ്‌ ഹെവന്‍ കാത്തലിക്‌ ചര്‍ച്ച്‌, എല്‍മസ്റ്റില്‍ വെച്ച്‌ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയിലും തുടര്‍ന്ന്‌ പാരീഷ്‌ ഹാളില്‍ നടക്കുന്ന പൊതു സമ്മേളനത്തിലേക്കും കലാപരിപാടികളിലേക്കും ഏവരേയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഹെറാള്‍ഡ്‌ ഫിഗരേദോ (630 400 1172), ഫാ. ജോസിലാഡ്‌ കോയിപ്പറമ്പില്‍ (630 303 7064).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More