You are Here : Home / USA News

ഇടുക്കി ദുരന്തബാധിതര്‍ക്ക്‌ ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ സഹായഹസ്‌തം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, September 15, 2013 10:51 hrs UTC

ചിക്കാഗോ: ഉരുള്‍പൊട്ടലും പേമാരിയും മൂലം ദുരിതമനുഭവിക്കുന്ന ഇടുക്കി ജില്ലയിലെ നൂറില്‍പ്പരം കുടുംബങ്ങള്‍ക്ക്‌ ഓണത്തോടനുബന്ധിച്ച്‌ ഭക്ഷണസാധനങ്ങള്‍ അടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്യാന്‍ ചിക്കാഗോ എക്യൂമെനിക്കല്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ധനസഹായം നല്‍കി. ദുരന്തബാധിതപ്രദേശങ്ങളില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന സി.എസ്‌.ഐ ഈസ്റ്റ്‌ കേരളാ ഡയോസിസ്‌ വഴിയാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്‌. ഇടുക്കി ജില്ലയില്‍ വിവിധ സഭകള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കൗണ്‍സില്‍ പ്രശംസിച്ചു. വിവിധ എക്യൂമെനിക്കല്‍ പ്രോഗ്രാമുകളില്‍ സ്‌തോത്രകാഴ്‌ചയായി സമാഹരിച്ച പണം കൗണ്‍സിലിനുവേണ്ടി കോര്‍എപ്പിസ്‌കോപ്പ സ്‌കറിയ തേലാപ്പള്ളിലില്‍ നിന്ന്‌ ഈസ്റ്റ്‌ കേരളാ ഡയോസിസിനുവേണ്ടി റവ ബിനോയ്‌ ജേക്കബ്‌ ഏറ്റുവാങ്ങി. എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഭാരവാഹികളും വിവിധ പള്ളികളിലെ പട്ടക്കാരും, കൗണ്‍സില്‍ അംഗങ്ങളും സന്നിഹിതരായിരുന്നു. വൈസ്‌ പ്രസിഡന്റ്‌ റവ. ഇടിക്കുള മാത്യു അധ്യക്ഷതവഹിച്ച യോഗത്തില്‍ സെക്രട്ടറി ജോസ്‌ വര്‍ഗീസ്‌ പൂന്തല സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി പ്രേംജിത്‌ വില്യംസ്‌ കൃതജ്ഞതയും പറഞ്ഞു. റവ. ലോറന്‍സ്‌ ജോണ്‍സന്റെ നേതൃത്വത്തില്‍ സി.എസ്‌.ഐ കോണ്‍ഗ്രിഗേഷന്‍ ആതിഥ്യം നല്‍കിയ ഓണസദ്യയും ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.