You are Here : Home / USA News

ത്രേസ്യാമ്മ ജോസഫ്‌ നിര്യാതയായി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, September 09, 2013 12:13 hrs UTC

ന്യൂജെഴ്‌സി: കേരള അസ്സോസിയേഷന്‍ ഓഫ്‌ ന്യൂജെഴ്‌സി (KANJ) ട്രഷറര്‍ സണ്ണി വാലിപ്ലാക്കലിന്റെ ഭാര്യ ആന്‍സി വാലിപ്ലാക്കലിന്റെ മാതാവ്‌ ത്രേസ്യാമ്മ ജോസഫ്‌ (75) കോതമംഗലം നെല്ലിമറ്റത്തുള്ള സ്വവസതിയില്‍ വെച്ച്‌ സെപ്‌തംബര്‍ 8 ഞായറാഴ്‌ച രാവിലെ 11:00 (IST) മണിക്ക്‌ നിര്യാതയായി. ശവസംസ്‌ക്കാര ശുശ്രൂഷകള്‍ വ്യാഴാഴ്‌ച കോതമംഗലം നെല്ലിമറ്റത്തുള്ള സെന്റ്‌ ജോസഫ്‌ ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ ആരംഭിക്കുന്നതും തുടര്‍ന്ന്‌ സംസ്‌ക്കാരം നടക്കുന്നതുമായിരിക്കും. സെപ്‌തംബര്‍ 9 തിങ്കളാഴ്‌ച രാവിലെ 9 മണിക്ക്‌ ന്യൂജെഴ്‌സിയിലെ ഈസ്റ്റ്‌ മില്‍സ്‌റ്റോണിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ചില്‍ അനുസ്‌മരണ കുര്‍ബ്ബാന ഉണ്ടായിരിക്കും. ദു:ഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്ക്‌ കേരള അസ്സോസിയേഷന്‍ ഓഫ്‌ ന്യൂജെഴ്‌സി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയുടേയും അംഗങ്ങളുടേയും പേരില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസിഡന്റ്‌ ജിബി തോമസ്‌ മോളോപ്പറമ്പില്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സണ്ണി വലിയംപ്ലാക്കല്‍ 908 966 3701.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More