You are Here : Home / USA News

ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഓണാഘോഷവും, വടംവലി മത്സരവും - ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 07, 2013 08:04 hrs UTC

ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ (സി.എസ്‌.സി) നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഓണാഘോഷത്തിന്റേയും വടംവലി മത്സരത്തിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. സെപ്‌റ്റംബര്‍ 14-ന്‌ ശനിയാഴ്‌ച 2 മണിക്ക്‌ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളി മൈതാനിയില്‍ ആരംഭിക്കുന്ന വടംവലി മത്സരത്തോടുകൂടി ഓണാഘോഷത്തിനു തുടക്കംകുറിക്കും. കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കും. വിഭവസമൃദ്ധമായ ഓണ സദ്യ, വിവിധ ഓണക്കളികള്‍, നാടന്‍പാട്ട്‌, ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത്‌ തുങ്ങിയവയാണ്‌ മുഖ്യ പരിപാടികള്‍. വടംവലി മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന്‌ ഷാജി നിരപ്പില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന `1111' ഡോളറും, ഉലഹന്നാന്‍-അന്നമ്മ മെമ്മോറിയല്‍ ട്രോഫിയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന്‌ പടിഞ്ഞാറേല്‍ കുടുംബം സ്‌പോണ്‍സര്‍ ചെയ്യുന്ന `777' ഡോളറും, ജോര്‍ജ്‌ പടിഞ്ഞാറേല്‍ മെമ്മോറിയല്‍ ട്രോഫിയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന്‌ ചെറിയത്തില്‍ കുടുംബം സ്‌പോണ്‍സര്‍ ചെയ്യുന്ന `555' ഡോളറും, മറിയാമ്മ ചെറിയത്തില്‍ മെമ്മോറിയല്‍ ട്രോഫിയും, ബെസ്റ്റ്‌ കോച്ചിന്‌ സാജു കണ്ണംപള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും നല്‍കുന്നതായിരിക്കും. സൈമണ്‍ ചക്കാലപ്പടവില്‍, ബിനു കൈതത്തൊട്ടിയില്‍, അഭിലാഷ്‌ നെല്ലാമറ്റം, മാത്യു തട്ടാമറ്റം, ബിജു പെരികലത്തില്‍, അബി കീപ്പാറയില്‍, ബിജോയി കാപ്പന്‍, പീറ്റര്‍ കുളങ്ങര, അലക്‌സ്‌ പടിഞ്ഞാറേല്‍, തമ്പിച്ചന്‍ ചെമ്മാച്ചേല്‍, പ്രദീപ്‌ ജോപ്പായി പൂത്തേത്ത്‌, തോമസുകുട്ടി നെല്ലാമറ്റം, ജോസ്‌മോന്‍ പുറമഠം, മനോജ്‌ അമ്മായികുന്നേല്‍, ടോമി എടത്തില്‍, ലൂക്കാച്ചന്‍ പൂഴിക്കുന്നേല്‍, അനില്‍ മറ്റത്തിക്കുന്നേല്‍, അലക്‌സാണ്ടര്‍ കൊച്ചുപുര, സാബു ഇലവുങ്കല്‍, സജി തേക്കുംകാട്ടില്‍, ബൈജു കുന്നേല്‍, സിബി കദളിമറ്റം, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്‌, ബെന്നി മച്ചാനിക്കല്‍ എന്നിവര്‍ അടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ്‌ ഓണാഘോഷ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നതെന്ന്‌ പ്രസിഡന്റ്‌ സൈമണ്‍ ചക്കാലപടവിലും, ജനറല്‍ കണ്‍വീനര്‍മാരായ അബി കീപ്പാറയും, ബിജോയി കാപ്പനും പറഞ്ഞു. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: അബി കീപ്പാറയില്‍ (773 658 4578), ബിജോയി കാപ്പന്‍ (630 656 7336), ബിനു കൈതത്തൊട്ടിയില്‍ (773 544 1975). വാര്‍ത്ത അറിയിച്ചത്‌- മാത്യു തട്ടാമറ്റം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More