You are Here : Home / USA News

ലിംകയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ 14-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 07, 2013 07:59 hrs UTC

ന്യൂയോര്‍ക്ക്‌: ലോംഗ്‌ ഐലന്റ്‌ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്‌റ്റംബര്‍ 14-ന്‌ വൈകുന്നേരം 6 മണി മുതല്‍ മെറിക്കിലുള്ള ലോംഗ്‌ ഐലന്റ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തുന്നതാണ്‌. (2350 Merrick Ave, Merrick, NY 11566) വിഭവസമൃദ്ധമായ ഓണസദ്യ, വര്‍ണ്ണശബളമായ ഘോഷയാത്ര, താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും മുത്തുക്കുടകളുടേയും അകമ്പടിയോടുകൂടി മാവേലി മന്നനേയും മറ്റ്‌ വിശിഷ്‌ടാതിഥികളേയും വേദിയിലേക്ക്‌ ആനയിക്കും. തുടര്‍ന്ന്‌ വിവിധ കള്‍ച്ചറല്‍ പരിപാടികളും പൊതുസമ്മേളനവും നടക്കും. പരിപാടികളിലേക്ക്‌ ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റെജി മര്‍ക്കോസ്‌ (631 567 2665), ബോബന്‍ തോട്ടം (631 586 5679), ജോസഫ്‌ കളപ്പുരയ്‌ക്കല്‍ (516 232 4781), സനീഷ്‌ തറയ്‌ക്കല്‍ (201 303 8769), സെബാസ്റ്റ്യന്‍ തോമസ്‌ (516 681 8665), ജയചന്ദ്രന്‍ ആര്‍ (631 893 3043). ജോസഫ്‌ കളപ്പുരയ്‌ക്കല്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More