You are Here : Home / USA News

ബ്ലെസ്‌ഡ്‌ മദര്‍ തെരേസാ മിഷനില്‍ തിരുനാള്‍ ആചരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 04, 2013 10:35 hrs UTC

നാഷ്‌വില്‍, ടെന്നസി: നാഷ്‌വില്ലിലെ ബ്ലസ്‌ഡ്‌ മദര്‍ തെരേസാ സീറോ മലബാര്‍ കാത്തലിക്‌ മിഷനില്‍ മദര്‍ തെരേസായുടെ തിരുനാള്‍ ആചരണം സെപ്‌റ്റംബര്‍ ഏഴാം തീയതി ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ ആരംഭിക്കുന്നതാണെന്ന്‌ മിഷന്‍ ഡയറക്‌ടര്‍ റവ.ഫാ. ടോമി ജോസഫ്‌ പുളിയനാംപട്ടയില്‍ എം.എസ്‌.എഫ്‌.എസ്‌ അറിയിച്ചു. തദവസരത്തില്‍ ചങ്ങനാശേരി അതിരൂപതാ വൈദീകനായ റവ.ഫാ. ഫ്രാന്‍സീസ്‌ പുത്തന്‍പുരയ്‌ക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്നതും നാഷ്‌വില്‍ രൂപതാധ്യക്ഷന്‍ മോസ്റ്റ്‌ റവ. ഡേവിഡ്‌ ഛോബി വചന പ്രഭാഷണം നടത്തുന്നതുമാണ്‌. നാഷ്‌വില്‍ രൂപതയില്‍ സേവനം അനുഷ്‌ഠിക്കുന്ന മറ്റ്‌ മലയാളി വൈദീകരും ചടങ്ങുകളില്‍ പങ്കെടുക്കും. അറ്റ്‌ലാന്റാ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തിലെ ചെണ്ടമേളം ഉണ്ടായിരിക്കുന്നതാണ്‌. സാം ആന്റോ പുത്തന്‍കളം ആണ്‌ തിരുനാള്‍ പ്രസുദേന്തി. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: : റവ.ഫാ ടോമി ജോസഫ്‌ (615 943 8706), ഇമെയില്‍: bmtcmn@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.