You are Here : Home / USA News

ഫിലഡല്‍ഫിയയില്‍ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ മലയാളി യുവാവ്‌ മരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 29, 2013 11:28 hrs UTC

ഫിലഡല്‍ഫിയ: മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ ഡെനു വര്‍ഗീസ്‌ (24) മരണമടഞ്ഞു. ചൊവ്വാഴ്‌ച രാവിലെ 7:49 നായിരുന്നു അപകടം. വീടിന്റെ ഡ്രൈവ്‌ വേയില്‍ നിന്നു ഇറങ്ങി വരികയായിരുന്ന വാഹനവുമായി കൂട്ടി ഇടിക്കുകയായിരുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാഹനത്തിലുണ്ടായിരുന്ന നാലു പേര്‍ക്കു നിസാര പരുക്കേറ്റു.അപകട സമയത്ത്‌ ഡെനു ഹെല്‍മറ്റ്‌ ധരിച്ചിരുന്നതായി പോലീസ്‌ അറിയിച്ചു. എഞ്ചിനിയറായി ഡെനു ഈ ജനുവരിയിലാണു ജോലിയില്‍ പ്രവേശിച്ചത്‌. കുണ്ടറ പള്ളിയം തടത്തില്‍ കുടുംബാംഗം ഫില്‍ഡല്‍ഫിയയിലുള്ള വര്‍ഗീസ്‌ ടി. ഡാനിയലിന്റെയും പൊന്നമ്മയുടെയും പുത്രനാണു. ഡെന്നി വര്‍ഗീസ്‌ ആണു ജ്യേഷ്ടന്‍. വ്യൂവിംഗ്‌: വ്യാഴം വൈകിട്ട്‌ 6 മുതല്‍ 9 വരെയും വെള്ളിയാഴ്‌ച രാവിലെ 9 മുതല്‍ 10 വരെയും അസന്‍ഷന്‍ മാര്‍ത്തോമ്മ ചര്‍ച്ചില്‍; തുടര്‍ന്നു ഫോറസ്റ്റ്‌ ഹില്‍ സെമിത്തേരിയില്‍ സംസ്‌കാരം നടത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More