You are Here : Home / USA News

സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് സതേണ്‍ റീജണല്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 6 മുതല്‍

Text Size  

Story Dated: Thursday, August 29, 2013 11:19 hrs UTC

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍ : സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യയുടെ നോര്‍ത്ത് അമേരിക്കാ സതേണ്‍ റീജിയണ്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ ആറാം തീയതി വെള്ളിയാഴ്ച മുതല്‍ എട്ടാം തീയതി ഞായറാഴ്ച വരെ നടത്തപ്പെടുന്നതാണ്. വെള്ളിയാഴ്ച വൈകുന്നേരം 7 മണി മുതല്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 വരെ നടത്തപ്പെടുന്ന കോണ്‍ഫറന്‍സ് ടെക്‌സാസില്‍ ഗ്രേപ്ലാന്‍ഡിലുള്ള ഫ്രണ്ടിയര്‍ ക്യാമ്പ് സൈറ്റില്‍ വച്ചാണ് നടത്തപ്പെടുന്നത്. സതേണ്‍ റീജിയണില്‍പ്പെട്ട അറ്റ്‌ലാന്റാ, ഡാളസ്, ഹൂസ്റ്റണ്‍ എന്നീ ഇടവകകള്‍ ഏകോപിച്ചാണ്. ഈ കോണ്‍ഫറന്‍സ് വര്‍ഷം തോറും നടത്തി വരുന്നത്. ന്യൂജേഴ്‌സിയിലെ ഇവാന്‍ജലിക്കല്‍ സഭയുടെ വര്‍ഷിപ്പ് ഗ്രൂപ്പായ ക്രോസ് പോയിന്റ് ചര്‍ച്ചിന്റെ പാസ്റ്റര്‍ റവ. ജേക്ക് യോഹന്നാന്‍ മുഖ്യനേതൃത്വം നല്‍കുന്നതാണ്. ആതിഥേയത്വം വഹിയ്ക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.കെ.ബി. കുരുവിള - 281- 636-0327 ബ്രയാന്‍ മാത്യൂ -832-260-3186 നോബിള്‍ കുരുവിള- 281-995-0312 ജോണ്‍ ശാമുവേല്‍ - 832-496-0131

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More