You are Here : Home / USA News

വാഷിംഗ്‌ടണ്‍ പവര്‍ കോണ്‍ഫറന്‍സ്‌ 2013 സെപ്‌റ്റംബര്‍ 5,6,7 തീയതികളില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 29, 2013 11:10 hrs UTC

വിഷിംഗ്‌ടണ്‍: വാഷിംഗ്‌ടണ്‍ പവര്‍ കോണ്‍ഫറന്‍സ്‌ ഉണര്‍വ്‌ യോഗത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്‌റ്റംബര്‍ 5,6,7 തീയതികളില്‍ ദിവസവും വൈകിട്ട്‌ 7 മണി മുതല്‍ 9.30 വരെ, ലോറല്‍ വാഷിംഗ്‌ടണില്‍ വെച്ച്‌ നടക്കുന്ന സുവിശേഷ മഹായോഗത്തില്‍ റവ.ഡോ. എം.എ വര്‍ഗീസ്‌ (ബാംഗ്ലൂര്‍) ശുശ്രൂഷിക്കുന്നു. ഈ ഉണര്‍വ്‌ യോഗത്തില്‍ വിവിധ സഭാ നേതൃത്വങ്ങള്‍ ഒത്തുചേരുന്നു. ഈ ഉണര്‍വ്‌ യോഗത്തിലേക്ക്‌ നിങ്ങളെയും സ്വാഗതം ചെയ്യുന്നു. അന്ത്യകാല ഉണര്‍വിന്റെ ഭാഗമാകാന്‍ ഇതാ നിങ്ങള്‍ക്കും അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ടൈറ്റസ്‌ നൈനാന്‍ (301 538 1317), ബിനു വര്‍ഗീസ്‌ (301 741 7470), ലെവിന്‍ സേവ്യര്‍ (301 806 2730). സ്ഥലം: Patuxent Green Golf Course, 14415 Greenview Dr, Laurel, MD 20708.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More