You are Here : Home / USA News

ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാവുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, July 31, 2014 09:05 hrs UTC

കേരളാ ഹിന്ദുസൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസ്, കരോള്‍ട്ടണ്‍ സിറ്റിയിലെ 1701 സ്പ്രിങ്ങ് വാലിറോഡില്‍ നിര്‍മ്മിക്കുന്ന ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര സമുച്ചയത്തിന്റെ ആദ്യ ഘട്ടമായ കെ.എച്.എസ് സ്പിരിച്ച്വല്‍ ഹാള്‍ 2014 ആഗസ്റ്റ് മാസത്തില്‍ പൂര്‍ത്തിയാവുന്നു. മുന്നൂറോളം ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ കെട്ടിടത്തില്‍ വിശാലമായ ഒരു അടുക്കളയും സജ്ജീകരിച്ചിരിക്കുന്നു. കെട്ടിട നിര്‍മ്മാണത്തില്‍ കേരളത്തനിമ ഉള്‍ക്കൊള്ളിക്കുവാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് കെ.എച്ച്.എസ്. പ്രസിഡന്റ് ശ്രീമതി ശ്യാമള നായര്‍ അറിയിച്ചു. പൂജാരിക്ക് താമസിക്കുവാനുള്ള അപ്പാര്‍ട്ടുമെന്റ് ഈ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തായി നിര്‍മ്മിച്ചിരിക്കുന്നു. ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 7ന് പുതുതായി നിര്‍മ്മിച്ച ഹാളില്‍ വച്ച് നടത്താന്‍ സാധിക്കുന്നത് സംഘടനയ്ക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടമാണെന്ന് കെ.എച്ച്.എസ്. ട്രസ്റ്റി ചെയര്‍ ശ്രീ വിലാസ് കുമാര്‍ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More