You are Here : Home / USA News

എസ്എംസിഎ ഷട്ടില്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 30, 2014 10:35 hrs UTC

ഷിക്കാഗോ: സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഷട്ടില്‍ ടൂര്‍ണ്ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡബിള്‍സ് വിഭാഗത്തിലുള്ള മത്സരങ്ങള്‍ ആഗസ്റ്റ് 23ാം തീയതി സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിക്കാരംഭിക്കും. പുരുഷ വിഭാഗം ജേതാക്കള്‍ക്ക് $501 പാരിതോഷികവും ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് $ 251 പാരിതോഷികവും ട്രോഫിയും നല്കുന്നതാണ്. വനിതാ വിഭാഗം ജേതാക്കള്‍ക്ക് $201 പാരിതോഷികവും ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് $101 പാരിതോഷികവും ട്രോഫിയും നല്കപ്പെടും. മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ ഫീസ് യഥാക്രമം $50 ഉം $25 ഉം ആയിരിക്കും. ജോസഫ് മാത്യൂ പ്രുഡന്‍ഷ്യല്‍ ഇന്‍ഷുറന്‍സ്, ഷിജോ മുല്ലപ്പിള്ളില്‍, മുല്ലപ്പിള്ളില്‍ േലാ ഗ്രൂപ്പ്, Cledtron Corporation, Dr. Judy Joseph എന്നിവരാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 20ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജോ കാപ്പന്‍ (630-656-7336), ജോണ്‍ വര്‍ക്കി (630-849-0608), ജിമ്മി കൊല്ലപ്പിള്ളി (847-814-3949) എന്നിവരുമായോ മറ്റ് SMCA ഭാരവാഹികളുമായോ ബന്ധപ്പെടേണ്ടതാണ്. melodies സ്‌പോണ്‍സര്‍ ചെയ്യുന്ന ഗാനമേള ഉണ്ടായിരിക്കുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More