ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഐ.പി.സി സഭകളുടെ ഏറ്റവും വലിയ റീജിയനുകളിലൊന്നായ ഈസ്റ്റേണ്‍ റീജിയന് ഐ.പി.സിയുടെ സണ്‍ഡേ സ്കൂള്‍ വാര്‍ഷിക പരീക്ഷ ആഗസ്റ്റ് 10ന് അതത് പരീക്ഷ കേന്ദ്രങ്ങളില്‍ നടക്കും. 5 വയസ് മുതല്‍ 19 വയസ് വരെയുള്ള കുട്ടികളെ 7 ഗ്രൂപ്പുകളായി തിരിച്ചാണ് പരീക്ഷ നടത്തുന്നതെന്ന് ഡയറക്ടര്‍ പാസ്റ്റര്‍ ആല്വിന് ഡേവിഡ് അറിയിച്ചു.
കേന്ദ്രീക്യത മത്സര പരീക്ഷ വാഷിംഗ്ടണ്‍ ഡി.സി, ഫിലദല്‍ഫിയ, ന്യൂജേഴ്സി, ന്യുയോര്‍ക്ക്, ബോസ്റ്റണ്‍ എന്നിവടങ്ങളിലെ പരീക്ഷ കേന്ദ്രങ്ങളില്‍ ആയിരിക്കും നടത്തപ്പെടുന്നത്. സണ്ടേസ്കൂള്‍ താലന്ത് പരിശോധനകളിലും മത്സര പരീക്ഷയിലും വിജയികളാകുന്നവര്‍ക്ക് ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
Comments