You are Here : Home / USA News

മെത്രാപ്പോലീത്താമാരുടെ ട്രാന്‍സ്‌ഫറും റിട്ടയര്‍മെന്റും സംബന്ധിച്ച സമിതിയെ പരിശുദ്ധ കാതോലിക്കാ ബാവാ നിയമിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 03, 2014 09:24 hrs UTC



ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്താമാരുടെ ട്രാന്‍സ്‌ഫറും റിട്ടയര്‍മെന്റും സംബന്ധിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിനായുള്ള സമിതിയെ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാബാവാ നിയമിച്ചു.

അഭി.ഡോ.സഖറിയാസ്‌ മാര്‍ തെയോഫിലോസ്‌ മെത്രാപ്പോലീത്ത അദ്ധ്യക്ഷനും അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്‌ മെത്രാപ്പോലീത്ത കണ്‍വീനറുമായ സമിതിയില്‍ അഭി.ഡോ.സഖറിയാസ്‌ മാര്‍ അപ്രേം മെത്രാപ്പോലീത്താ, ഫാ.ഡോ.റ്റി.ജെ.ജോഷ്വാ, ഫാ.ഡോ.ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌, ശ്രീ.ജിജി തോംസണ്‍ ഐ.എ.എസ്‌, ശ്രീ.കുരുവിള എം.ജോണ്‍ എന്നിവരാണ്‌ ഉള്ളത്‌.ഈ വിഷയം സംബന്ധിച്ചുള്ള വിവിധവശങ്ങളും വിശദമായി പഠിച്ച്‌ 2014 ഒക്ടോബര്‍ മാസം മുപ്പതാം തീയതിക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ പരിശുദ്ധബാവാ കല്‌പനയില്‍ പറഞ്ഞിട്ടുണ്ട്‌.

സഭ മാനജിംഗ്‌ കമ്മിറ്റി അംഗങ്ങള്‍ ആയ ഫാദര്‍ ദാനിയേല്‍ പുല്ലേലില്‍ ,കോരസണ്‍ വര്‍ഗിസ്‌ എന്നിവരുടെ നേത്രുത്വത്തില്‍ , 85 മാനജിംഗ്‌ കമ്മിറ്റി അംഗങ്ങള്‍ ഒപ്പിട്ട്‌ സമര്‍പിച്ച പ്രമേയം സുദീര്‍ഘ ചര്‍ച്ചയ്‌ക്കൊടുവില്‍ സഭ ഐക്യകണ്‌ഠ്യേന പാസ്സക്കുകയായിരുന്നു
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.