You are Here : Home / USA News

എല്ലാ വഴികളും ഫിലഡല്ഫിയായിലേക്കു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, June 25, 2014 07:42 hrs UTC

 
ഫിലഡല്ഫിയ:  മുല്ലപ്പൂ മാല മുടിയിൽ തിരുകി, പട്ടു പാവാടയും കസവു സെറ്റ് മുണ്ടും ചുറ്റിയ മലയാളി പെണ്‍കൊടികളും, ജൂബയും കോടി മുണ്ടും ചുറ്റിയ മലയാളത്തിന്റെ വീര കേസരികളും ഫിലഡല്ഫിയയുടെ തെരുവീധികളിലൂടെ നടന്നു നീങ്ങുന്ന കാഴ്ച കാണാൻ ഇനി മണിക്കൂറുകൾ മാത്രം. 58 അംഗ സംഘടനകളുമായി ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ) എന്ന മലയാളി സംഘടനകളുടെ സംഘടനയുടെ നാലാമത് ഇന്റർനാഷണൽ കണ്‍വെൻഷന്റെ വേദിയാവുകയാണ് പെൻസിൽവേനിയയിലെ വാലിഫോർജിലെ റാഡിസണ്‍ കാസിനോ റിസോർട്ട്. 
 
ഗ്രഹാതുരത്വം തുളുമ്പുന്ന ഘോഷയാത്രയിൽ മുത്തുകുടകളേന്തിയ പെണ്‍കൊടിമാർ, കേരളത്തിലെ വിവിധ തനതു കലാ രൂപങ്ങളുടെ വേഷ വിധാനങ്ങൾ, ഓട്ടം തുള്ളൽ, മോഹിനിയാട്ടം, അമ്മൻകുടം, പരിച മുട്ട് കളി, ചെണ്ട മേളം എന്ന് വേണ്ട നാട്ടിലെ ഒരു ഉത്സവത്തിന്റെ പ്രതീതിയാണ് സംഘാടകർ ഒരുക്കുന്നത്. 
2014 ജൂണ്‍ 26 വ്യാഴാഴ്ച രാവിലെയോടെ തന്നെ പെൻസിൽവേനിയയിലെ വാലിഫോർജിലേക്ക് ജനങ്ങളുടെ പ്രവാഹം തുടങ്ങും. ഫിലഡല്ഫിയയിലും പരിസര പ്രദേശത്തും ഉള്ള എല്ലാ വിമാനത്താവളങ്ങളിൽ നിന്നും കണ്‍വെൻഷൻ വേദിയിലേക്ക് ട്രാൻസ്പോർട്ടേഷൻ ഉണ്ടായിരിക്കുന്നതാണ്. അമേരിക്കൻ മലയാളികൾ കണ്ടതിൽ വച്ചു ഏറ്റവും വലിയ കണ്‍വെൻഷനായിരിക്കും ഇതെന്ന് സംഘാടകർക്ക് യാതൊരു സംശയവും ഇല്ല. 
ജൂണ്‍ 26 വ്യാഴാഴ്ച ഒരുമണിയോടെ രജിസ്ട്രേഷൻ ആരംഭിക്കും തുടർന്ന് 7 മണിവരെ ഫിലിം ഫെസ്റ്റിവൽ നടക്കും. 7 മണിയോടെ ഉത്ഘാടന ചടങ്ങ് നടക്കും. തുടർന്ന് അംഗസംഘടനകളുടെ കൾച്ചറൽ പരിപാടികൾ അരങ്ങേറും. അതോടൊപ്പം യൂത്ത് പ്രോഗ്രമും നടത്തപ്പെടും.
ജൂണ്‍ 27 വെള്ളിയാഴ്ച പ്രഭാത ഭക്ഷണത്തിനു ശേഷം വോളി ബോൾ, മീറ്റ്‌ ദി പ്രസ്‌, വിമൻസ് ഫോറം മീറ്റിംഗ് / നേഴ്സസ് സെമിനാർ, സാഹിത്യ സമ്മേളനം, നാടകോത്സവം, യൂത്ത് ഫെസ്റ്റിവൽ, ചെസ്സ്‌ ഗെയിം, വിദ്യാഭാസ ടൂറിസം, റിലീജിയസ് ഹാർമണി എന്നിവ നടക്കും. തുടർന്ന് ഉച്ച ഭക്ഷണത്തിനു ശേഷം, ബിസ്സിനസ്സ് മീറ്റിംഗ്, മീഡിയ സെമിനാർ, പൊളിറ്റിക്കൽ ഫോറം മീറ്റിംഗ്, ചിരിയരങ്ങ്, തുടർന്ന് കേരളോത്സവം ഘോഷയാത്രയും പൊതു യോഗവും നടക്കും. തുടർന്ന് അത്താഴത്തിനു ശേഷം സ്റ്റീഫൻ ദേവസ്സിയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും അതോടൊപ്പം റമ്മി കാർഡ്‌ ഗെയിമും യൂത്ത് പ്രോഗ്രാമും നടക്കും. 
 
ജൂണ്‍ 28 ശനിയാഴ്ച രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം ബാസ്കെറ്റ് ബോൾ ടൂർണമെന്റ്, മീറ്റ്‌ ദി പ്രസ്‌, ഫിലിം ഫെസ്റ്റിവൽ എന്നിവ നടക്കും. അതിനു ശേഷം കണ്‍വെൻഷനിലെ എറ്റവും ആകർഷണമായ ജനറൽ കൗണ്‍സിൽ മീറ്റിങ്ങും 2014-16 ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും. യങ്ങ് പ്രൊഫഷണൽ സമ്മിറ്റ്, 56 കാർഡ്‌ ഗെയിം, സാഹിത്യ സമ്മേളനം എന്നിവയും രാവിലെ നടക്കും. ഉച്ച ഭക്ഷണത്തിനു ശേഷം ബെസ്റ്റ് കപ്പിൾസ്, മിസ്സ്‌ ഫോമാ, യൂത്ത് ബാൻക്യുറ്റ്, ഫോമാ ബാൻക്യുറ്റ് തുടർന്ന് സംഗീത മാന്ത്രികൻ വിജയ്‌ യേശുദാസ്, ശ്വേത മോഹൻ എന്നിവരും സംഘവും നടത്തുന്ന സംഗീത സായാഹ്നവും നടക്കും. 
ജൂണ്‍ 29 ഞായറാഴ്ച പ്രാതലിനു ശേഷം മീറ്റ്‌ ദി പ്രസ്‌, ഫോമായുടെ 2014-16 കമ്മിറ്റിയുടെ പ്രഥമ മീറ്റിംഗ് എന്നിവ നടക്കും. അതോടെ ഫോമാ 2014 ഇന്റർ നാഷണൽ കണ്‍വെൻഷനു തിരശീല വീഴും. 
ഈ അമേരിക്കൻ പ്രവാസി കേരളോത്സവത്തിൽ പങ്കെടുത്തു വൻ വിജിയമാക്കുവാൻ നോര്ത്ത് അമേരിക്കയിലെ എല്ലാ മലയാളികളോടും ഫോമാ പ്രസിഡന്റ്‌ ജോർജ് മാത്യു ജനറൽ സെക്രട്ടറി ഗ്ലാഡ്സണ്‍ വർഗീസ്‌ ട്രഷറർ വർഗീസ്‌ ഫിലിപ്പ് എന്നിവർ ആഹ്വാനം ചെയ്തു. 
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.fomaa.com  ഫോമാ.കോം എന്ന വെബ്‌ സൈറ്റിൽ സന്ദർശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.