You are Here : Home / USA News

ഫോമാ വോളിബോള്‍ കപ്പിനായി നിരവധി ടീമുകള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, June 14, 2014 09:16 hrs UTC


ഫിലാഡല്‍ഫിയ: ഫോമയുടെ ഫിലാഡല്‍ഫിയ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ ജൂണ്‍ 27-ന്‌ വെള്ളിയാഴ്‌ച നടക്കുന്ന ഫോമയുടെ പ്രഥമ വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫോമാ കപ്പ്‌ കരസ്ഥമാക്കുവാന്‍ വടക്കേ അമേരിക്കയിലെ പ്രമുഖ ടീമുകളെല്ലാം വിയര്‍പ്പൊഴുക്കേണ്ടിവരും.

ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ വോളിബോള്‍ പ്രേമികള്‍ വോളിബോളിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന ഫിലാഡല്‍ഫിയയില്‍ തീപാറുന്ന പോരാട്ടമാണ്‌ പ്രതീക്ഷിക്കുന്നത്‌. ആതിഥേയ ടീമായ ഫിലാഡല്‍ഫിയ ഫിലി സ്റ്റാര്‍സ്‌, ന്യൂയോര്‍ക്ക്‌ സ്‌പൈക്കേഴ്‌സ്‌, ഡിട്രോയിറ്റ്‌ ഈഗിള്‍സ്‌, ബാള്‍ട്ടിമോര്‍ കോബ്രാസ്‌, ടാമ്പാ ടൈഗേഴ്‌സ്‌, ബഫല്ലോ സോള്‍ജിയേഴ്‌സ്‌, ന്യൂജേഴ്‌സി ഗാര്‍ഡന്‍ സ്റ്റേറ്റ്‌ സിക്‌സേഴ്‌സ്‌, ബാള്‍ട്ടിമോര്‍ കിംഗ്‌സ്‌ തുടങ്ങിയ പ്രബല ടീമുകളാണ്‌ അങ്കത്തട്ടിലിറങ്ങുന്നത്‌.

മത്സരത്തിലെ ഒന്നാം സ്ഥാനക്കാര്‍ക്ക്‌ ലഭിക്കുന്നത്‌ മണിഡാര്‍ട്ട്‌ യു.എസ്‌.എ നല്‍കുന്ന 3,000 ഡോളറും ട്രോഫിയുമാണ്‌. രണ്ടാം സ്ഥാനക്കാര്‍ക്ക്‌ ബാബു സ്റ്റീഫന്‍ (ഡി.സി) യും, വിന്‍സെന്റ്‌ ബോസ്‌ മാത്യുവും (കാലിഫോര്‍ണിയ) സ്‌പോണ്‍സര്‍ ചെയ്യുന്ന 1500 ഡോളറും ട്രോഫിയുമാണ്‌.

ഫോമാ വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി മാത്യു ചെരുവില്‍ (കണ്‍വീനര്‍), സാബു സ്‌കറിയ (ചെയര്‍മാന്‍), അലിയാര്‍ ഷെരീഫ്‌ (കോര്‍ഡിനേറ്റര്‍), ജോണ്‍സണ്‍ കടംകുളത്തില്‍, ജയിംസ്‌ ഇല്ലിക്കല്‍, സണ്ണി ഏബ്രഹാം, ഷാജി ജോര്‍ജ്‌ എന്നിവര്‍ അടങ്ങുന്ന ശക്തമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Venue: Aspiring champion (Sports Arena), 970 Pulaski Dr, King of Prussia PA.
Date and Time: June 27, Friday 8 am-4 pm.
Visit: fomaa.com or Call 586 206 6164, 267 980 7923.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.