You are Here : Home / USA News

ബെന്‍സലേം പകല്‍വീട്‌’ ഏകദിന ഓപ്പണ്‍ ഹൗസ്‌ മെയ്‌ 31-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, May 23, 2014 07:59 hrs UTC



ഫിലാഡല്‍ഫിയ: 12,000 സ്‌ക്വയര്‍ വിസ്‌തൃതിയില്‍ മികച്ച സൗകര്യങ്ങളോടെയുള്ള ബെന്‍സലേം അഡല്‍ട്ട്‌ ഡേ കെയര്‍ മലയാളികളുടെ പകല്‍വീടായി മാറുന്നു. മെയ്‌ 31-ന്‌ ആരംഭിക്കുന്ന ഓപ്പണ്‍ ഹൗസിനുള്ള വിപുലമായ ക്രമീകരണങ്ങളാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്‌. പരമാവധി ഗവണ്‍മെന്റ്‌ ആനുകൂല്യങ്ങള്‍ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഡേകെയറിന്റെ പ്രവര്‍ത്തനം. വരുന്നതിനും പോകുന്നതിനും വാഹനസൗകര്യം, കായികവും മാനസീകവുമായ വിനോദത്തിന്‌ പ്രത്യേക പരിപാടികള്‍, ആരോഗ്യ സംരക്ഷണത്തെക്കുറിച്ച്‌ ബോധവത്‌കരണം, നേഴ്‌സിംഗ്‌ കെയര്‍ ഇവയൊക്കെ ഇവിടെ കൃത്യതയോടെ നിര്‍വഹിക്കപ്പെടും. മാനസീകോല്ലാസത്തിന്‌ വിനോദയാത്രകള്‍, വിജ്ഞാനവും വിനോദവും കലര്‍ന്ന പഠനകളരികള്‍, മെഡിറ്റേഷനുമായി ബന്ധപ്പെടുത്തിയ പ്രഭാഷണങ്ങള്‍, സംഗീതസദസുകള്‍, മലയാളികളുടെ രുചിയ്‌ക്കനുസരിച്ച ഭക്ഷണ ക്രമീകരണങ്ങള്‍, ഡേകെയര്‍ അംഗങ്ങളുടെ കലാപരിപാടികള്‍, തുടങ്ങി നിരവധി പുതുമ കലര്‍ന്ന അന്തരീക്ഷം മാതാപിതാക്കള്‍ക്കായി സൃഷ്‌ടിക്കുകയാണ്‌ ബെന്‍സലേം അഡല്‍ട്ട്‌ ഡേ കെയര്‍.

ഡേ കെയര്‍ നടത്തിപ്പ്‌ രംഗത്ത്‌ കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ പരിചയസമ്പത്തുള്ള നൈനാന്‍ മത്തായിയുടെ നേതൃത്വത്തില്‍ സേവനമനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സംഘം, വീട്ടില്‍ ഒതുങ്ങിക്കഴിയുന്ന മാതാപിതാക്കളെ സംരക്ഷിക്കുന്നു.

മെയ്‌ 31-ന്‌ രാവിലെ 9 മുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ പരിപാടി. 311 വെട്ടിറന്‍സ്‌ ഹൈവേ (ന്യൂറോഡ്‌ജേഴ്‌സ്‌ റോഡ്‌), സ്യൂട്ട്‌ 100 സി, ലെവിറ്റ്‌സ്‌
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.